തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിക്രമം കാട്ടിയവർ അതിഥികളൊ അതൊ അക്രമകാരികളൊയെന്ന് സ്പീക്കർ മറുപടി നൽകണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാൻ പാടില്ലന്ന സ്പീക്കറുടെ ഉപദേശം കൊള്ളാം. എന്നാൽ അക്രമകാരികളായവരിൽ ബംഗ്ലാദേശികളൊ റോഹിങ്യക്കാരോ ഉണ്ടോയെന്നും അവർ അക്രമണത്തിൽ പങ്കാളികളാണൊയെന്നും സർക്കാർ ആദ്യം വ്യക്തമാക്കണമെന്ന് ബി.ഗോപാലകൃഷണൻ ആവശ്യപ്പെട്ടു.

അതിഥി തൊഴിലാളിയുടെ പേരിൽ നുഴഞ്ഞുകയറ്റക്കാർക്കും മുട്ടയും പാലും നൽകണമെന്നാണൊ സ്പീക്കർ പറയുന്നതെന്ന് വ്യക്തമാക്കണം. സ്പീക്കറുടെ മതപ്രീണനമാണ് ആദ്യം നിർത്തേണ്ടത്. കുറ്റവാളികൾ കൂട്ടമായിട്ടാണ് അക്രമം കാട്ടിയിരിക്കുന്നത്. ഇന്ന് പൊലീസിനെ മർദിച്ചവർ നാളെ നാട്ടുകാരെ മർദിക്കും. ഇന്ന് പൊലീസ് ജീപ്പ് കത്തിച്ചവർ നാളെ നാട്ടുകാരുടെ വീട് കത്തിക്കുമെന്നും അപ്പോഴും സ്പീക്കർക്ക് കുഴപ്പം ഒന്നും സംഭവിക്കില്ലായിരിക്കാമെന്നും ബി.ഗോപാലകൃഷണൻ പറഞ്ഞു.

'പെരുമ്പാവൂർ ടൗൺ ഒരു ബംഗ്ലാദേശ് ടൗണായി മാറിക്കഴിഞ്ഞു. അരാണ് യഥാർഥ അതിഥി, ഇതരസംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താൻ സ്പീക്കറൊ സർക്കാരോ ഇതുവരെ നിർദ്ദേശം കൊടുത്തിട്ടുണ്ടൊ ആദ്യം അതുകൊടുക്കു എന്നിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാം. അനധികൃത ബംഗ്ലാദേശികൾക്കും റോഹിങ്ക്യക്കാർക്കും കേരളം തണൽ വിരിക്കുന്നത് ഭാവിയിൽ അപകടകവും സ്‌ഫോടനാ ത്മകവുമായ സ്ഥിതി സൃഷ്ടിക്കും' ഗോപാലകൃഷ്ണൻ പറഞ്ഞു.