അജ്മാൻ: അജ്മാനിൽ ഹൃദയസ്തംഭനം മൂലം മലയാളി ഡോക്ടർ മരിച്ചു. കൊടുങ്ങല്ലൂർ എരിയാട് സ്വദേശി ഡോ.മുഹമ്മദ് സഗീർ ആണ് മരിച്ചത്.

അജ്മാൻ അൽ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്ഥനായിരുന്നു. കൊടുങ്ങല്ലൂർ അയ്യാലിൽ ചക്കപ്പഞ്ചലിൽ പരേതനായ പ്രഫ. അബ്ദുൽ മജീദിന്റെ മകനാണ്.ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കടപ്പൂർ ജുമാമസ്ജിദ് വെച്ച് നടക്കും.