- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ 24 കാരറ്റ് കോൺഗ്രസുകാരൻ, പാർട്ടിയുമായി പ്രശ്നങ്ങളില്ല'; കോൺഗ്രസ് വിടുന്നെന്ന പ്രചരണം തള്ളി ഗുലാം നബി ആസാദ്
ശ്രീനഗർ: കോൺഗ്രസ് വിടുന്നെന്ന ഊഹാപോഹങ്ങൾ തള്ളി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. താൻ 24 കാരറ്റ് കോൺഗ്രസുകാരനാണെന്നും പാർട്ടിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രവർത്തകരെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മുവിലെ ഖൗറിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുമാസമായി ജമ്മു കശ്മീരിൽ ആസാദ് പൊതുറാലികൾ സംഘടിപ്പിക്കുന്നുണ്ട്. മുതിർന്ന നേതാക്കളും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ജി.എ. മിറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടിസ്ഥാനം രാജിവെച്ച മുന്മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. പാർട്ടിയിൽ സമഗ്രപരിഷ്കരണം ആവശ്യപ്പെടുന്ന 'ജി 23'-ൽ ഉൾപ്പെട്ട നേതാവാണ് ഗുലാം നബി ആസാദ്.
അതെ ഞാൻ ഒരു കോൺഗ്രസുകാരനാണ്. ആരു പറഞ്ഞു ഞാൻ 24 കാരറ്റ് കോൺഗ്രസുകാരനല്ലെന്ന്? 18 കാരറ്റ് 24 കാരറ്റിനെ വെല്ലുവിളിച്ചാൽ അതെങ്ങനെ പ്രസക്തമാകും? - പഞ്ചാബ് മുന്മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ പോലെ പാർട്ടി വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി ആസാദ് ചോദിച്ചു.
ന്യൂസ് ഡെസ്ക്