- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ സ്ത്രീയുടേയും ഉള്ളിലെ ശക്തിയെ ആഘോഷമാക്കുന്ന ക്ഷേത്രം; അസമിലെ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് അമലാ പോൾ
അസമിലെ ഗുവാഹട്ടിയിലെ കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് നടി അമലാ പോൾ. ക്ഷേതം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ട താരം ഓരോ സ്ത്രീയുടേയും ഉള്ളിലെ ശക്തിയെ ആഘോഷമാക്കുന്ന ക്ഷേത്രമെന്നാണ് ഈ ക്ഷേത്രത്തെ വിശേഷിപ്പിച്ചത്
ആത്മാവിന്റെ പാഠങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഈ ക്ഷേത്രദർശനം എന്നത് കേവലം മാരകമായ ഒരനുഭവം മാത്രമല്ല. എന്റെയുള്ളിലെ ശക്തിയെ ഞാൻ ശരിക്കും അറിഞ്ഞു. ശക്തി എന്നതുകൊണ്ട് അങ്ങേയറ്റത്തെ ആക്രമണ മനോഭാവമെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. യഥാർത്ഥ രീതിയിലുള്ള ശാന്തതയും ഉള്ളിലെ നിശ്ശബ്ദതയും തന്റെയുള്ളിലെ ശക്തിയെ നിർവചിക്കുന്നു. അമ്മയ്ക്ക് സ്വയം അർപ്പിച്ച്, ഉള്ളിലെ ഒരു കോട്ടവും തട്ടാത്ത കുട്ടിയായാണ് മടങ്ങിയതെന്നും അമലാപോൾ പറഞ്ഞു.
ഗുവാഹട്ടി നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ നീലാചൽ മലയിലാണ് കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷയാഗത്തിന്റെ സമയത്ത് ഭർത്താവായപരമശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച പാർവതി യാഗാഗ്‌നിയിൽ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് പാർവതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് പാർവതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങൾ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതിൽ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.
സന്താനസൗഭാഗ്യത്തിനായി ഇവിടെവന്ന് ഭജനമിരിക്കുന്നവർ നിരവധിയാണ്. അഘോരികൾ എന്നറിയപ്പെടുന്ന സന്യാസിവിഭാഗത്തിന്റെ പ്രധാന ആരാധനാകേന്ദ്രം കൂടിയാണ് കാമാഖ്യക്ഷേത്രം. ചിത്രാചൽ മലയിൽ സ്ഥിതി ചെയ്യുന്ന നവഗ്രഹക്ഷേത്രവും താരം സന്ദർശിച്ചു. കണ്ടതെല്ലാം ഉൾക്കൊള്ളാൻ ഒരുമിനിറ്റെടുത്തു എന്നാണ് ഇതേക്കുറിച്ച് അമല എഴുതിയത്.