നാതിർത്തിയോടു ചേർന്നുള്ള മനുഷ്യവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് ഇപ്പോൾ പതിവ് കാഴ്ചയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഭയചകിതരായാണ് ഇവിടെയുള്ള ജനങ്ങൾ ജീവിക്കുന്നത്. അത്തരമൊരു ഭയപ്പെടുത്തുന്ന ൃശ്യമാണ് ഇപ്പോൾ മധ്യപ്രദേശിലെ ഛത്തർപുറിൽ നിന്നും പുറത്തുവരുന്നത്.

വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്ന നായയെ മതിൽ ചാടിക്കടന്നെത്തിയ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പുള്ളിപ്പുലിയെ കണ്ട നായ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് മതിൽ ചാടിയെത്തിയ പുലി നായയെ കടിച്ചു പിടിച്ചു പോവുകയാണ്. രാത്രിയിൽ ഗേറ്റിനു പുറത്ത് നായ്ക്കളുടെ കുരകേട്ടാണ് ഗേറ്റിനു സമീപത്തേക്ക് വളർത്തുനായയെത്തിയത്.

ഗേറ്റിന് താഴ് വശത്തു കൂടി പുറത്തേക്ക് നോക്കിയ നായ പെട്ടെന്നു തന്നെ ഭയന്ന് പുറകോട്ട് ഓടുന്നത് കാണാം. പിന്നാലെ പുള്ളിപ്പുലി മതിൽ ചാടിക്കടന്ന് വീടിന്റെ മുറ്റത്തേക്കെത്തുകയായിരുന്നു. നിമിഷങ്ങൾക്കകം വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി മതിലിനു പുറത്തേക്ക് ചാടി ഇരുട്ടിൽ മറയുകയും ചെയ്തു.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിയിൽ പങ്കുവച്ചത്. ഇതൊടൊപ്പം കഴുത്തിൽ ഇരുമ്പിന്റെ മുള്ളുകൾ നിറഞ്ഞ കോളർ അണിഞ്ഞ നായയുടെ ചിത്രവും പങ്കുവച്ചിരുന്നു.