- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലേക്ക് മുങ്ങിയ മുഹമ്മദ് അലി; ഇന്ത്യയ്ക്ക് വേണ്ട മേമൻ; വൈറ്റ്വിഡോ സമന്ത; ഇന്റർപോൾ റേഡ് കോർണർ നോട്ടിസിൽ ഉള്ള 13 ബ്രിട്ടീഷുകാരിൽ ഭൂരിപക്ഷവും ഇന്ത്യ ബന്ധമുള്ളവർ; ലോകത്തെ അതിഭയങ്കര ക്രിമിനലുകളിൽ മലയാളികളും
അതിക്രൂരന്മാരായ ഭീകരർ മുതൽ ബാലപീഡകരും, തട്ടിപ്പുകാരും, കുഴൽപണക്കാരും, മയക്കുമരുന്ന് കടത്തുകാരും ഉൾപ്പടെ 13 ഭീകരന്മാരാണ് ലോകത്തിലെ കൊടും ക്രിമിനലുകളുടെ പട്ടികയിൽ എത്തിയിരിക്കുന്നത്. അവരെ കണ്ടെത്താനുള്ള റെഡ് കോർണർ നോട്ടീസും ഇന്റർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോളാടിസ്ഥാനത്തിൽ 7000 പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന 13 ബ്രിട്ടീഷുകാരിൽ പലരും ഇരട്ടപൗരത്വം ഉള്ളവരും അല്ലെങ്കിൽ മറ്റ് വിദേശ രാജ്യങ്ങളുമായി ബന്ധമുള്ളവരുമാണ്.
ഇന്ത്യൻ അധോലോക നായകനും കുഴൽപ്പണക്കാരനുമായ ആസിഫ് ഇക്‌ബാൽ മേമനാണ് ഇന്റർപോളിന്റെ റെഡ് ലിസ്റ്റിലുള്ള ബ്രിട്ടീഷുകാരിൽ ഒന്നാമൻ. ആഗോളാടിസ്ഥാനത്തിൽ തന്നെ വസ്തുവകകൾ വാങ്ങിക്കൂട്ടുവാനും മറ്റുമായി മയക്കുമരുന്ന് കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ചതിന്റെ പേരിൽ 2013-ൽ കേസുണ്ടായപ്പോൾ ഇയാൾ യു എ ഇയിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യയിലും നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയാണിയാൾ. പനാമ പേപ്പർ ലീക്കിലും ഇയാളുടെ കുടുംബത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു. മയക്ക് മരുന്ന് കടത്ത്, മാച്ച് ഫിക്സിങ് ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങൾക്കാണ് ഇയാളുടെ പേരിൽ ഇന്ത്യയിൽ കേസുള്ളത്.
മസൂദ് ഉൾ ഹഖ് എന്ന 48 കാരനായ തീവ്രവാദിയാണ് ലിസ്റ്റിൽ രണ്ടാമത്. പാക് അധിനിവേശ കാശ്മീരിൽ ജനിച്ച ഇയാൾ നിർവധി തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇന്ത്യയിൽ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബർമുഡ ആസ്ഥാനമായ ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മേധാവി എന്ന നിലയിൽ ശതകോടികൾ വെട്ടിച്ച രമേഷ് ഫിലിപ്പ് ദുസോറോത്ത് എന്ന 51 കാരനും ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.
നൈറ്റ്സ്ബ്രിഡ്ജിലെ ഒരു അഡ്രസിലായിരുന്നു ഇയാളുടെ കമ്പനിയായ സെയിന്റ് ജോർജ്ജ് ലിമിറ്റഡ് റെജിസ്റ്റർ ചെയ്തിരുന്നത്. ബർമുഡയിൽഇയാൾ 2019-ൽ അറസ്റ്റിലായെങ്കിലും പിന്നീട് അവിടെ നിന്നും മുങ്ങുകയായിരുന്നു. അതുപോലെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയ പാക്-ബ്രിട്ടീഷ് പൗരനായ ഇബ്രാഹിം മസൂദും ലിസ്റ്റിലുണ്ട്. പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയിലെ അംഗമായ ഇയാൾ പാക്കിസ്ഥാനിലും നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മലേഷ്യയിൽ കൊലപാതക കുറ്റത്തിന് വിചാരണ നേരിടുന്ന ബ്രിട്ടീഷ് പൗരനായ ജോൺ കോളിൻസാണ് ഈ ലിസ്റ്റിലുള്ള മറ്റൊരാൾ. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല.
ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും കൊലപാതകം, തട്ടിപ്പ് , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന, ദുബായിൽ ജനിച്ച മുഹമ്മദ് അലി ഈഗ് ആണ് ഈ ലിസ്റ്റിലുള്ള മറ്റൊരു ബ്രിട്ടീഷ് പൗരൻ. ബ്രിട്ടീഷ് ജിഹാദിയായ വൈറ്റ് വിഡോ എന്നറിയപ്പെടുന്ന സമന്ത ല്യുത്വെയ്റ്റ് ആണ് ഈ ലിസ്റ്റിലെ മറ്റൊരാൾ. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത ഇവർ7/7 ലെ ആത്മഹത്യ സ്‌ക്വാഡിലെ ചാവേറായിരുന്ന ജമൈക്കൻ വംശജന്റെ വിധവയാണ്.
ഇന്ത്യയിൽ നിന്നും 11 വയസ്സുള്ള ബാലനെ ദത്തെടുക്കുകയും ആ കുഞ്ഞിന്റെ പേരിൽ 1.50 ലക്ഷം പൗണ്ടിന് ഇൻഷൂർ എടുത്തിട്ട് ആതുകയ്ക്കായി കുഞ്ഞിനെ കൊന്നുകളയുകയും ചെയ്ത ആർതിധീർ എന്ന ഇന്ത്യൻ വംശജയും ഈ ലിസ്റ്റിൽ ഉണ്ട്. 57 കാരിയായ ഇവർ ലണ്ടനിലെ ഹാൻവെല്ലിലായിരുന്നു താമസം. പാക്കിസ്ഥാനിലെ അറിയപ്പെട്ട തീവ്രവാദിയായഅഹമ്മദ് ഒമർ സയിദ് ഷെയ്ഖും ഈ ലിസ്റ്റിലുണ്ട്. പാക്കിസ്ഥാൻ വംശജനെങ്കിലും ബ്രിട്ടനിൽ ജനിച്ച ഇയാൾക്കെതിരെ നിരവധി കേസുകളാണുള്ളത്.
ഈയടുത്ത് വീണ്ടും മാധ്യമങ്ങളിൽ വലിയ വാർത്തയായ സാക്ഷാൽ സുകുമാരക്കുറുപ്പാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ട മലയാളികളിൽ പ്രധാനി. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്കാണ് സുകുമാരക്കുറിപ്പിനെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിടിയിലാകാനുള്ള സുധീഷ് രാമചന്ദ്രൻ, ഗോപാലകൃഷ്ണൻ അന്തിക്കാട് എന്നിവരും ഈ ലിസ്റ്റിൽ ഉള്ള മലയാളികളാണ്.
മറുനാടന് മലയാളി ബ്യൂറോ