- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പുതുവർഷമാഘോഷിക്കാനൊരുങ്ങി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ
പുതുവർഷരാവ് വർണശബളമാക്കാൻ ഗംഭീര ആഘോഷപരിപാടികളൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുങ്ങുന്നത്.
മുൻവർഷങ്ങളിലെന്ന പോലെ, ഇത്തവണയും കുടുംബസഞ്ചാരികൾക്കു അൽ മജാസ് വാട്ടർഫ്രണ്ടിൽ പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന വർണാഭമായ വെടിക്കെട്ടുണ്ടാവും. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ ന?ഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്.
ഷാർജ നഗരത്തിലെന്ന പോലെ, ഇത്തവണ കിഴക്കൻ തീരത്തും വെടിക്കെട്ട് ഒരുക്കുന്നുണ്ട്. സമീപകാല വികസനപ്രവർത്തനങ്ങളിലൂടെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതായി മാറിയ ഖോർഫക്കാൻ ബീച്ചിലും പത്തു മിനുറ്റ് നീണ്ടു നിൽക്കുന്ന വെട്ടിക്കെട്ടു പ്രയോ?ഗമുണ്ടാവും.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്, തിരക്ക് നിയന്ത്രിക്കാനും കാണാൻ സൗകര്യമുള്ള ഇടംപിടിക്കാനും നേരത്തെ എത്തുന്നതാവും അഭികാമ്യമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
നിരവധി റസ്റ്ററന്റുകളും കഫേകളുമുള്ള അൽ മജാസിലും ഖോർഫക്കാൻ ബീച്ചിലും, വെടിക്കെട്ട് കാഴ്ചകളാസ്വദിച്ച് അത്താഴം കഴിക്കാനുള്ള സൗകര്യവുമുണ്ട്. നേരത്തേ തന്നെ ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കുമായി 065 11 7000 (അൽമജാസ് വാട്ടർഫ്രണ്ട്) 096 060161 (ഖോർഫക്കാൻ ബീച്ച്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പുതുവത്സരരാവിൽ, നഗരത്തിന്റെ തിരക്കും ബഹളവുമൊന്നുമില്ലാതെ, പ്രകൃതിഭം?ഗിയാസ്വദിച്ച് അൽ മജാസിലെ നിറപ്പകിട്ടാർന്ന ആഘോഷവും ഷാർജ ന?ഗരത്തിന്റെ നിറങ്ങളുമാസ്വദിച്ച് അത്താഴം കഴിക്കാൻ താത്പര്യമുള്ളവർക്ക് ഷാർജ അൽ നൂർ ദ്വീപിന്റെ തീരത്ത് പ്രത്യേക ഡിന്നർ പാക്കേജുകളൊരുക്കിയിട്ടുണ്ട്. വൈകുന്നേരം 7 മുതൽ പുലർച്ചെ 1 മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. കൂടുതൽ വിവരങ്ങൾക്ക് 065 067000 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആഘോഷങ്ങളോടൊപ്പം കുറച്ച് സാഹസികത കൂടി ആ?ഗ്രഹിക്കുന്നവർക്കും, ന?ഗരത്തിന്റെ ട്രാഫിക് തിരക്കുകളിൽ നിന്ന് മാറി മരുഭൂമിയുടെ ശാന്തതയിൽ പുതുവർഷരാവ് ചെലവഴിക്കണമെന്നും ആ?ഗ്രഹമുള്ളവർക്കായി മെലീഹ ആർക്കിയോളജി സെന്ററിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാ?ഗമാവാം. സൂഫീ നൃത്തവും ഫയർ ഡാൻസും ?ഗിറ്റാർ സം?ഗീതവുമെല്ലാം ചേർന്ന ക്യാമ്പിങ് അനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്. രാത്രി പ്രത്യേകം തയാറാക്കിയ ടെന്റുകളിൽ മരുഭൂമിയിൽ തങ്ങുന്ന വിധത്തിലാണ് ക്രമീകരണം. ഡിസംബർ 31ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 8 മണിക്ക് അവസാനിക്കുന്ന പാക്കേജിൽ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കുമായി 068 021111 എന്ന നമ്പറിൽ ബന്ധപ്പെടാം.