- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിച്ചു കയറുന്ന വിമാനയാത്രകൂലി നിയന്ത്രിക്കാൻ കേന്ദ്രവ്യോമയാന മന്ത്രാലയം ശക്തമായി ഇടപെടുക: നവയുഗം
അൽകോബാർ: കൊറോണ മൂലവും സ്വദേശിവൽക്കരണം മൂലവും സാമ്പത്തിക ഞെരുക്കത്തിൽ പെട്ടിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്ന, കുതിച്ചു കയറുന്ന വിമാനയാത്രകൂലി നിയന്ത്രിക്കാൻ, കേന്ദ്രവ്യോമയാന മന്ത്രാലയം, നിയമപരമായ ഇടപെടലുകൾ നടത്തണമെന്ന് നവയുഗം സാംസ്കാരികവേദി തുഗ്ബ ബഗ്ലഫ് സനയ്യ യൂണിറ്റ് രൂപീകരണ സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യാതൊരു നിയന്ത്രണവുമില്ലാതെ വിമാനടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കുന്ന വിമാനകമ്പനികൾ, പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. വിമാനത്താവളങ്ങളിൽ കൊറോണ ടെസ്റ്റിന്റെ പേരിൽ നടക്കുന്ന ചൂഷണത്തിന് പുറമെയാണിത്. ഇതൊക്കെ നിയന്ത്രിക്കാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ, നിർഭാഗ്യവശാൽ ഇതിലൊന്നും ഇടപെടാതെ, ഇന്ത്യയ്ക്ക് വിദേശപണം നേടിത്തരുന്ന സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണ്ണമായും അവഗണിക്കുകയാണ് എന്ന് പ്രമേയം കുറ്റപ്പെടുത്തി.
തുഗ്ബ ഗോട്ട് മാർക്കറ്റിനടുത്തുള്ള ഹാളിൽ വെച്ച്, ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ നവയുഗം ബഗ്ലഫ് സനയ്യ യൂണിറ്റ് രൂപീകരണയോഗം, നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റും, പ്രമുഖ ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു.
നവയുഗം ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ സംഘടനാ വിശദീകരണം നടത്തി. തുഗ്ബ മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവാസികൾക്കുള്ള നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ചു ബോധവൽക്കരണം നടത്തി. നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, കേന്ദ്രകമ്മിറ്റി അംഗം പത്മനാഭൻ മണിക്കുട്ടൻ എന്നിവർ ആശംസപ്രസംഗം നടത്തി.
സമ്മേളനത്തിന് അബൂബക്കർ സ്വാഗതവും, അർഷാദ് നന്ദിയും പ്രകാശിപ്പിച്ചു.