- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
ജിദ്ദ: വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത യാത്ര സംഘം മദീനയിലെ നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇത്തരമൊരു യാത്ര പലർക്കും പ്രവാസ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു.
വ്യാഴാഴ്ച രാത്രി ഷറഫിയ്യയിൽ നിന്നും പുറപ്പെട്ട സംഘം പുലർച്ചെയോടെ മദീനയിൽ എത്തി. ഫജ്‌റ് നിസ്‌കാര ശേഷം ഹറമിന്റെ പരിസരത്തെ സിയാറ പൂർത്തിയാക്കി. തുടർന്ന് ജുമുഅ നമസ്‌ക്കാര ശേഷം സംഘം മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങളായ മസ്ജിദുൽ ഖിബലതൈനി , മസ്ജിദുൽ ഇജാബ,സൽമാനുൽ ഫാരിസി (റ) വിന്റെ വീട്, തോട്ടം, കിണർ, ഖന്തഖ് യുദ്ധ ഭൂമി മസ്ജിദ് അബീ ദർ, ഉർവത് ബിൻ സുബൈർ (റ ) വിന്റെ കോട്ട, ശിഫ തുറാബ് തുടങ്ങി നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തി. മദീനയിലെ എസ് ഐ സി പ്രവർത്തകൻ കൂടിയായ നൂർ മുഹമ്മദ് ഓരോ സ്ഥലത്തിന്റെയും ചരിത്ര പ്രാധാന്യം വിശദീകരിച്ചു കൊടുത്തത് ഏറെ വിജ്ഞാന പ്രദമായിരുന്നു.
ശേഷം ജിദ്ദയിലേക്ക് മടങ്ങിയ സംഘം പുലർച്ചെ ഷറഫിയ്യയിൽ തിരിച്ചെത്തി.
വാഫി - വഫിയ്യ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, അബ്ദുൽ ഹഫീസ് വാഫി, സാലിം ദാരിമി, നാസർ ഹാജി കാടാമ്പുഴ, കെ. പി അബ്ദുറഹ്‌മാൻ ഹാജി പുളിക്കൽ, ഉമറുൽ ഫാറൂഖ് അരീക്കോട്, ഷൗക്കത്ത് കരുവാരക്കുണ്ട്, സലീം കരിപ്പോൾ, ഈസ കാളികാവ്, സിദ്ധീഖ് കാളാവ്, മുസ്തഫ വളാഞ്ചേരി തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
മക്ക, മദീന, തായിഫ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് ഇനിയും ചരിത്ര പഠന യാത്രകൾ സംഘടിപ്പിക്കുമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.