- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യം വാങ്ങാൻ പണം നൽകിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തു; 40കാരൻ അറസ്റ്റിൽ
ഭോപ്പാൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത 40കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്ക് ചെത്തിയെടുത്ത ലവ് കുഷ് പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷമായി സോനുവിനൊപ്പം പട്ടേൽ താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാൻ വേണ്ടി ഇവരോട് പട്ടേൽ 400 രൂപ ചോദിച്ചു. എന്നാൽ സോനു പണം നൽകാൻ തയ്യാറായില്ല. തുടർന്ന് പട്ടേൽ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
സോനുവിന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പട്ടേലിനെ പിന്നീട് പൊലീസ് പിടികൂടിയതായി കൊത്വാലി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Next Story




