- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഘർ വാപ്പസി പരാമർശത്തിൽ വിവാദം; ക്ഷമാപണവുമായി ബിജെപി എംപി തേജസ്വി സൂര്യ
ബെംഗളുരു: ഘർ വാപ്പസി പരാമർശം വിവാദമായതോടെ നിരുപാധികം പിൻവലിച്ചിക്കുന്നതായി ബിജെപി എംപി തേജസ്വി സൂര്യ . മറ്റ് മതങ്ങൾ സ്വീകരിച്ചവരെ തിരികെ ഹിന്ദു വിശ്വാസത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന പരാമർശമാണ് ബെംഗലുരു ബിജെപി എംപിയെ വിവാദത്തിലാക്കിയത്. ശനിയാഴ്ച ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിലായിരുന്നു തേജസ്വി സൂര്യയുടെ വിവാദ പരാമർശം. ഘർ വാപ്പസിയല്ലാതെ മറ്റ് മാർഗമില്ലെന്ന നിലയിലായിരുന്നു സൂര്യ തേജസ്വിയുടെ പരാമർശം.
ഹിന്ദു വിഭാഗത്തിലുള്ളവർക്കെതിരായ അക്രമം അവരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നുവെന്നും തേജസ്വി സൂര്യ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലുള്ള മുസ്ലിമുകളെ അടക്കം ഹിന്ദു വിശ്വാസത്തിലേക്ക് എത്തിക്കണമെന്നും ഘർ വാപ്പസിക്ക് ആദ്യ പരിഗണന നൽകണമെന്നും മഠങ്ങളും ക്ഷേത്രങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം.
അഖണ്ഡ ഭാരതമെന്ന സങ്കൽപത്തിൽ പാക്കിസ്ഥാനും ഉൾപ്പെടുമെന്നും ബെംഗലുരും എംപി പറഞ്ഞിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഈ പ്രവർത്തനങ്ങൾക്കായി ശ്രമിക്കണമെന്നുമായിരുന്നു തേജസ്വി സൂര്യയുടെ ആഹ്വാനം. രൂക്ഷമായ വിമർശനമാണ് പരാമർശത്തിന് നേരിടേണ്ടി വന്നത്.
ന്യൂസ് ഡെസ്ക്