- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവിങ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാം; കുവൈറ്റിൽ പുതിയ പരിഷ്കാരം
കുവൈറ്റ് സിറ്റി: ഡ്രൈവിങ് ലൈസൻസുകൾ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് തന്നെ പുതുക്കാവുന്നതാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ കാലാവധി അവസാനിക്കുന്നതിനു ഒരു മാസം മുമ്പ് മാത്രമായിരുന്നു പുതുക്കുവാൻ അനുമതി ഉണ്ടായിരുന്നത്.
ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനു നേരിട്ട് ഗതാഗത വകുപ്പിന്റെ ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു. പുതുക്കിയ ലൈസൻസുകൾ രാജ്യത്തെ പ്രധാന മാളുകളിലോ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലോ സ്ഥാപിച്ച മെഷീനുകൾ വഴി വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. പഴയ രീതിയിലുള്ള ഡ്രൈവിങ് ലൈസൻസുകൾക്ക് പകരം പരിഷ്‌കരിച്ച ലൈസൻസുകളാണ് മന്ത്രാലയം ഇപ്പോൾ നൽകി വരുന്നത്.
Next Story