- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതി: പിണറായിക്ക് കമ്മിഷൻ പറ്റാനുള്ള 'കമ്മിഷൻ റെയിൽ'; വിമർശനവുമായി കെ.സി.വേണുഗോപാൽ
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനു കമ്മിഷൻ പറ്റാനുള്ള 'കമ്മിഷൻ റെയിൽ' പദ്ധതിയാണ് കെ റെയിൽ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സാധാരണക്കാരന്റെ െനഞ്ചിൽ ചവിട്ടിയും കൊള്ളയടിച്ചുമാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. നരേന്ദ്ര മോദിയുടെ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയ സിപിഎം, പിണറായി വിജയനെതിരെയും പ്രമേയം പാസാക്കണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു.
ലക്ഷക്കണക്കിനു കുടുംബങ്ങളെ പെരുവഴിയിലാക്കിയും മുഴുവൻ ജനങ്ങളെയും കടക്കെണിയിലാക്കിയുമുള്ള പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. ജനവാസ മേഖലയിലൂടെ അല്ലാതിരുന്നിട്ടു പോലും ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തവർ, ജനങ്ങളെ കുടിയൊഴുപ്പിച്ച് പരിസ്ഥിതിക്കു നാശം വരുത്തുന്ന കെ റെയിൽ പദ്ധതിക്കെതിരെ മിണ്ടാത്തതെന്തെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
വിലക്കയറ്റത്തിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന ജൻജാഗരൺ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ആന്റോ ആന്റണി എംപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാൽ.
മറുനാടന് മലയാളി ബ്യൂറോ