ദോഹ: ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പുതിയ മൊബൈൽ ആപ്‌ളിക്കേഷനുകളും ഓൺ ലൈൻ എഡിഷനുമായി മീഡിയ പ്ളസ് രംഗത്ത് . റൊട്ടാന റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ മൊബൈൽ ആപ്‌ളിക്കേഷന്റെ ആൻഡ്രോയിഡ് പതിപ്പ് കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ.ഷാനവാസ് ബാവയും ഐ. ഒ. എസ്. വേർഷൻ നാഷണൽ കാർ കമ്പനി ജനറൽ മാനേജർ വെങ്കിട്ട് നാരായണനും പ്രകാശനം ചെയ്തു. ഏവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടടർ നാസർ കറുകപ്പാടത്താണ് ഓൺലൈൻ എഡിഷൻ ലോഞ്ച് ചെയ്തത്.

ബിസിനസ് രംഗത്ത് നെറ്റ് വർകിങ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാൻ സഹായകമാകുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി എല്ലാതരം ബിസിനസുകൾക്കും ഏറെ പ്രയോജനകരമാണെന്നും ചടങ്ങിൽ സംസാരിച്ച കേരള ബിസിനസ് ഫോറം പ്രസിഡണ്ട് സി. എ.ഷാനവാസ് ബാവ പറഞ്ഞു.

ഖത്തർ ബിസിനസ് കാർഡ്് ഡയറക്ടറി ഏറെ പ്രയോജനകരമാണെന്നും മൊബൈൽ ആപ്‌ളിക്കേഷനുകളും ഓൺ ലൈൻ എഡിഷനും ഈ പ്രസിദ്ധീകരണം കൂടുതൽ ജനകായമാക്കുമെന്നും വെങ്കിട്ട് നാരായണൻ അഭിപ്രായപ്പെട്ടു.

ഖത്തറിനകത്തും പുറത്തും ജനകീയമായ ഖത്തർ ബിസിനസ് കാർഡ്് ഡയറക്ടറി ബ്രാൻഡിംഗിനും ബിസിനസിനും ഏറെ സഹായകരമാണെന്ന് നാസർ കറുകപ്പാടത്ത് പറഞ്ഞു.

ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്ളസിന്റെ സമ്മാനമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്നും 2007 മുതൽ മുടക്കമില്ലാതെ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ബിസിനസ് കാർഡ് ഡയറക്ടറി ഇന്തോ ഗൾഫ്, ഇൻട്രാ ഗൾഫ് വ്യാപാരം പ്രോൽസാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ലോകാടിസ്ഥാനത്തിൽ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകർഷവുമായ ഈ കാഴ്ചപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്റ് എഡിഷന് പുറമെ ഓൺ ലൈനിലും മൊബൈൽ ആപ്ളിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇൻ വൺ ഫോർമുലയിലൂടെ എല്ലാതരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാൻ പോന്നതാണ്.

ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെ.ബി.കെ. ജോൺ, അൽ മവാസിം മാനേജിങ് ഡയറക്ടർ ഷഫീഖ് ഹുദവി എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, സിയാഉറഹ്‌മാൻ, ജോജിൻ മാത്യൂ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി