- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാക്രമെന്റോയിലെ ക്രിസ്മസ് ഒത്തുചേരൽ അവിസ്മരണീയമായി
സാക്രമെന്റോ: സാക്രമെന്റോയിലെ മലയാളികൾ ക്രിസ്മസ്- പുതുവത്സര സംഗമം ആഘോഷകരമായി നടത്തി. മാറിവരുന്ന സാഹചര്യങ്ങൾ ഒരു ഓൺസൈറ്റ് ഒത്തുകൂടലിന് സാഹചര്യം ഒരുക്കിയപ്പോൾ അത് പൂർണ്ണമായും പ്രയോജനപ്പെടുത്തുവാൻ സർഗം കമ്മിറ്റിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കാരണം കോവിഡിന്റെ പാരമ്യഘട്ടത്തിലൂടെ കടന്നുപോയ കഴിഞ്ഞ ഏകദേശം ഒന്നു രണ്ടു വർഷത്തോളം ഒത്തുകൂടലും കലാപരിപാടികളും ഓൺലൈനിൽ മാത്രം ഒതുങ്ങി നിൽക്കുകയായിരുന്നല്ലോ. ഡിസംബർ പതിനൊന്നിനായിരുന്നു സർഗം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ നടത്തിയത്.
2020- 21 സർഗം കമ്മിറ്റിയുടെ ആദ്യത്തെ ഓൺസൈറ്റ് പരിപാടി ആയിരുന്നു ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ വാർഷിക ജനറൽബോഡി മീറ്റിങ് സർഗം അംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തുവാൻ സാധിച്ചു. കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മൃദുൽ സദാനന്ദൻ അവതരിപ്പിച്ചു. ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ സിറിൽ ജോൺ അവതരിപ്പിക്കുകയും ഇവ രണ്ടും ജനറൽബോഡി അംഗീകരിക്കുകയും ചെയ്തു. 2022- 23 കമ്മിറ്റി അംഗങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയും, എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്തു. പ്രസിഡന്റ് മൃദുൽ സദാനന്ദൻ, ചെയർമാൻ രാജൻ ജോർജ്, വൈസ് പ്രസിഡന്റ് സിറിൽ ജോൺ, സെക്രട്ടറി വിൽസൺ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി രമേഷ് ഇല്ലിക്കൽ, ട്രഷറർ സംഗീത ഇന്ദിര എന്നിവരാണ് 2022- 23 കാലഘട്ടത്തിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർഗം നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ.
മുഖ്യാതിഥിയായിരുന്ന സാക്രമെന്റോ ഇൻഫന്റ് ജീസസ് കത്തോലിക്കാ പള്ളി വികാരി റൂബൻ താന്നിക്കൽ അച്ചൻ അർത്ഥവത്തായ ക്രിസ്മസ് സന്ദേശം നൽകി സദസിനെ ആശീർവദിച്ചു. അതോടൊപ്പം തന്നെ സർഗം നേതൃത്വത്തിൽ ഏറെക്കാലം നിറസാന്നിധ്യമായിരുന്ന ഇപ്പോഴത്തെ ചെയർപേഴ്സൺ ആയി സർഗം കമ്മിറ്റിയിൽ നിന്നും വിരമിക്കുന്ന രശ്മി നായരെ ഫലകം നല്കി ആദരിച്ചു.
എല്ലാ തവണയും പോലെ വൈവിധ്യമാർന്ന കലാപരിപാടികളും, സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ആയി സർഗം അംഗങ്ങൾ ഒത്തുകൂടൽ ആസ്വദിച്ചു. എല്ലാ വിഭവങ്ങളും സർഗം അംഗങ്ങൾ തന്നെ ഒത്തുകൂടി തയറാക്കിയതാണ് എന്നതും എടുത്തുപറയേണ്ടതാണ്. കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സായിരുന്ന പ്രതീഷ് ഏബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ നാളുകൾ നീണ്ട പരിശ്രമ ഫലമാണ് വിജയകരമായ ഇത്തവണത്തെ ഓൺസൈറ്റ് ക്രിസ്മസ് ആഘോഷങ്ങൾ. യുവ തലമുറയായിരുന്നു കലാപരിപാടികൾ നിയന്ത്രിച്ചത് എന്നതും എടുത്തുപറേയണ്ടതാണ്. റിച്ചിൻ മൃദുൽ, റൊവീണ ജോബി, ക്രിസ്റ്റീൻ റോയ്, മരിയ ഏബ്രഹാം എന്നിവരാണ് ഭംഗിയാർന്ന അവതരണശൈലിയിൽ കലാപരിപാടികൾ ആദ്യാവസാനം നിയന്ത്രിച്ചത്.
ചെയർപേഴ്സൺ രശ്മി നായർ, പ്രസിഡന്റ് രാജൻ ജോർജ്, സെക്രട്ടറി മൃദുൽ സദാനന്ദൻ, ട്രഷറർ സിറിൽ ജോൺ, വൈസ് പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, ജോയിന്റ് സെക്രട്ടറി ജോർജ് പുളിച്ചുമാക്കൽ എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ജനറൽ കമ്മിറ്റി അംഗങ്ങളും സർഗത്തിന്റെ ഇത്തവണത്തെ വിജയകരമായ ഓൺസൈറ്റ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
കഴിഞ്ഞ വർഷം വിജയകരമായി നടത്തിയ 'ഉത്സവ്' എന്ന മെഗാ ഓൺലൈൻ നൃത്തമത്സരത്തിനായി ഈവർഷവും ഒരുങ്ങുകയാണ് സർഗം. അമേരിക്കയിലും കാനഡയിലുമായി നിരവധി കലാകാരന്മാർ പങ്കെടുക്കുന്ന ഈ മത്സരത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഏവർക്കും ഭാവുകങ്ങൾ നേരുന്നു. അതുപോലെ എല്ലാവർക്കും ക്രിസ്മസ് - പുതുവത്സരാശംസകളും സർഗം ടീം നേർന്നു.