- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യപുരോഗതിക്കായി കർമ്മശേഷി വിനിയോഗിക്കണം: മാണി സി കാപ്പൻ
പാലാ: രാജ്യപുരോഗതിക്കായി യുവാക്കൾ കർമ്മശേഷി വിനിയോഗിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. മാന്നാനം കെ ഇ കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ച സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ ബിജു തോമസ് തെക്കേക്കൂറ്റ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര, ഡോ സോളി, ഡോ ഫെബി ജോസ്, പ്രൊഫ ചിഞ്ചു റാണി വിൻസെന്റ്, പ്രൊഫ നീതു ജോസ് എന്നിവർ പ്രസംഗിച്ചു. പാലാ ജനറൽ ആശുപത്രിയിൽ ശ്രമദാനമുൾപ്പെടെ നിരവധി പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. റവ ഡോ ജോൺസൺ ജോസഫ് ക്ലാസെടുത്തു. ജനുവരി ഒന്നിന് ക്യാമ്പ് സമാപിക്കും.
Next Story