- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് മരണം- സംസ്‌ക്കാര ചെലവിന് 9000 ഡോളർ ധനസഹായം
വാഷിങ്ടൺ: കോവിഡ് 19 മൂലം മരണമടയുന്നവരുടെ ശവസംസ്‌ക്കാര ചടങ്ങുകൾ 9000 ഡോളർ വരെ ധനസഹായം ലഭിക്കുന്നു. ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി(FAMA)യാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡ് 19 ആദ്യമായി അമേരിക്കയിൽ സ്ഥിരീകരിച്ച 2020 ജനുവരി 20നുശേഷം കോവിഡ് 19 മൂലം മരിച്ചവർക്കാണ് ധനസഹായം ലഭിക്കുക
2020 മെയ് 16നുശേഷം മരിച്ചവരുടെ മരണസർട്ടിഫിക്കറ്റും മെഡിക്കൽ എക്സാമിനറുടെ ഒപ്പുവച്ച സ്റ്റേറ്റ്മെന്റും കോവിഡ് 19 മൂലമാണ് മരിച്ചതെന്ന് തെളിയിക്കുന്നതായിരിക്കണം. DISASTERASSISTANCE.GOV സൈറ്റിൽ ആവശ്യമായ ഫോം അപലോഡ് ചെയ്യാവുന്നതാണ്. ഈ ആനുകൂല്യം പലരും അവകാശപ്പെടുന്നില്ലാ എന്നാണ് അധികൃതർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡിസംബർ 6 വരെ 226,000 പേർക്ക് 1.5 ബില്യൻ ഡോളറാണ് ഫ്യൂണറൽ കോസ്റ്റായി ഇതുവരെ നൽകിയിരിക്കുന്നതെന്ന് എഫ്.ഇ.എം.എ. വെളിപ്പെടുത്തി. അമേരിക്കയിൽ കോവിഡ് 19 മരണസംഖ്യ 800,000 കവിഞ്ഞിരിക്കുന്നു.
നോർത്ത് കരോലിനായിലാണ് ഏറ്റവും കൂടുതൽ പേർ ഇതിന്റെ ആനുകൂല്യം നേടിയിരിക്കുന്നത്(40%), മേരിലാന്റ്(15%), ഒറിഗൺ ഇതിനു തൊട്ടുപുറകെയെന്നും, കാലിഫോർണിയായിലും, ടെക്സസ്സിലും 21000 പേർക്ക് സംസ്‌ക്കാര ചടങ്ങുകളുടെ ചെലവ് നൽകിയിട്ടുണ്ട്. ഏറ്റവും കുറവു പേർക്ക് ലഭിച്ചിട്ടുളഅളത് വെർമോണ്ട് സംസ്ഥാനത്താണ്(123).