- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കാമുകനെ വാൾ കൊണ്ടു വെട്ടികൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മിസ്സോറി : ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം
ബ്രിട്ടണി വിൽസൺ (32) ആണ് കാമുകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.
ക്രിസ്മസ് രാവിൽ രക്തത്തിൽ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്. പൊലിസ് സംഭവ സ്ഥലത്തെത്തുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്രിട്ടണി വീടിനു മുൻ വശത്തുണ്ടായിരുന്നു. വെട്ടാൻ ഉപയോഗിച്ച വാളും മുൻവശത്തു തന്നെ കിടന്നിരുന്നു.
സംഭവം കണ്ട സമീപത്തുള്ള ഒരു സ്ത്രീയാണു പൊലിസിനെ വിവരം അറിയിച്ചത്.സ്ഥലത്തെത്തി വീട്ടിൽ പരിശോധിച്ച പൊലീസ് 34 വയസ്സുള്ള കാമുകൻ ഹാരിസൺ സ്റ്റീഫൻ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയിൽ കണ്ടെത്തി.
രാത്രിയിൽ രണ്ടുപേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്റെ ശരീരത്തിൽ മറ്റു പലരും കയറിയിരുന്നതായും അവരിൽ നിന്നും മോചനം നൽകുന്നതിനാണു വെട്ടിക്കൊലപ്പെടുത്തിയതെന്നും ബ്രിട്ടണി പൊലിസിനോടു പറഞ്ഞു.
ഡിസംബർ 26 ന് കോടതിയിൽ ഹാജരാക്കിയ ബ്രിട്ടണിക്ക് 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചു. ഫസ്റ്റ് ഡിഗ്രി മർഡറിനു ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്