- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പൂജ്യവും പൂജ്യവും ചേർന്നാൽ പൂജ്യം'; പഞ്ചാബിലെ ബിജെപി സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ
ന്യുഡൽഹി: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടക്കവെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ. ട്വിറ്ററിലൂടെയാണ് ബാദലിന്റെ പരിഹാസം.
ബിജെപി, പഞ്ചാബ് ലോക് കോൺഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാർട്ടികളെ 'അസ്തിത്വമില്ലാത്ത' പാർട്ടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പൂജ്യവും പൂജ്യവും എത്ര തവണ കൂട്ടിയാലും പൂജ്യം തന്നെയാണ് ലഭിക്കുകയെന്നും ബാദൽ പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഇവരെ അധികാരത്തിലെത്തിക്കില്ലെന്നും ബാദൽ പറയുന്നു.
Combining one non-entity to another doesn't make an entity, just as zero plus zero even a hundred times over still produces only zero. That's exactly what @capt_amarinder's outift plus Samyukat Akalis plus #BJP in Punjab add up to. Punjabis know at least this much arithmetic. 1/N pic.twitter.com/UU1q5W2UkU
- Sukhbir Singh Badal (@officeofssbadal) December 28, 2021
ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായയിരുന്നു ശിരോമണി അകാലി ദൾ. വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് 2020-ലാണ് അകാലി ദൾ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്