- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ 11 പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 45 ആയി
ചെന്നൈ: തമിഴ്‌നാട്ടിൽ 11 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്നവരിൽ ഉൾപ്പെടെയാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 45ആയി.
11 കേസുകളിൽ ഏഴെണ്ണം ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തത്. തിരുവണ്ണാമലൈ, കന്യാകുമാരി, തിരുവാരൂർ എന്നീ ജില്ലകളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ചൊവ്വാഴ്ച വിവിധ സംസ്ഥാനങ്ങളിലായി 75 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഓമിക്രോൺ ബാധിതരുടെ എണ്ണം 674 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഓമിക്രോൺ ബാധിതർ മഹാരാഷ്ട്രയിലാണ് 167 പേർ. രണ്ടാം സ്ഥാനത്തുള്ള ഡൽഹിയിൽ 165 പേരാണ് വൈറസ് ബാധിതരായിട്ടുള്ളത്.
ഓമിക്രോൺ ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമതാണ് കേരളം. 57 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള തെലങ്കാനയിൽ 55 പേർക്കും ഗുജറാത്തിൽ 49 പേർക്കും ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ 46 ഉം, തമിഴ്‌നാട്ടിൽ 45 ഉം, കർണാടകയിൽ 31 പേർക്കും കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ഒമ്പത്, ഒഡീഷയിൽ എട്ട്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആറ് പേർക്ക് വീതവും ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്