റിയാദ്: സൗദി അറേബ്യയിൽ ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി. അഞ്ചുപേർക്ക് പരിക്കേറ്റു . ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അമാർ പള്ളിയിലാണ് അപകടം.

പള്ളിയിൽ നമസ്‌കാരത്തിലായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് അന്വേഷിച്ചു. കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠനം നടത്താനും അദ്ദേഹം നിർദ്ദേശം നൽകി.