മലപ്പുറം: പ്രളയത്തിൽ വഴി നഷ്ടപെട്ട കോളനിയിലേക്ക് 10 ഓളം വഴികളിലൂടെ കാൽനടയായി നടന്ന് ചാലിയാറിലെ ദുർഘട മേഖലയിലെ അമ്പുമല ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഗവ. മൊബൈൽ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രളയത്തിൽ തകർന്ന പാലത്തിലൂടെ സാഹസികമായി കടന്ന് വേണം കോളനിയിൽ എത്താൻ.റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോപൊളിസ് അംഗങ്ങളായ നെഞ്ച് രോഗ വിദഗ്ദ്ധൻ ഡോ. സുധീർ,ഇ. ൻ. ടി വിദഗ്ധൻ ഡോ. മുനീർ, സെക്രട്ടറി അഡ്വക്കേറ്റ് വികാസ്, പാസ്ററ് പ്രസിഡന്റ് ബിജു ജേക്കബ്, ഗവ. മൊബൈൽ ഡിസ്‌പെൻസറി ജീവനക്കാരായ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി സോമൻ, ഫാർമസ്സിസ്റ് മജീദ്,ഡ്രൈവർ മുഹമ്മദലി, ഗ്രേഡ് 2 വസന്ത, പി. എച്. സി ചാലിയാറിൽ നിന്നും ജെ. എഛ്. ഐ വിനോദ്, ജെ. പി. എച്. എൻ സുനു, ആർ. ബി. എസ് . കെ നഴ്സ് പ്രീജ, എമർജൻസി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങളായ അബ്ദുൽ മജീദ്, സെഫീർ, അതുൽ പ്രസാദ്,വിഷ്ണു,ഷെബീറലി, ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു.

മരുന്നുകൾക്കും, സ്പെഷ്യലിസ്റ് ഡോക്ടർ മാരുടെ സേവനങ്ങൾക്കും, കുട്ടികൾക്കുള്ള കുത്തിവെപ്പുകൾക്കും , ആദിവാസികൾക്കുള്ള കോവിഡ് വാക്‌സിനേഷനും പുറമേ മുൻകൂട്ടി സ്വരൂപ്പിച്ച വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, ചെരുപ്പുകളും, ന്യൂട്രീഷ്ണൽ സപ്പ്ളെമെന്റുകളും ഇവർ ലഭ്യമാക്കി. ഹൃദയത്തിന് കൂടുതൽ ചികിത്സ ആവശ്യമുള്ള കുട്ടിയേയും, കേൾവി കുറഞ്ഞ ഒരു കുട്ടിയേയും ഇവർ കണ്ടെത്തിയത് ക്യാമ്പിന്റെ ഒരു വിജയമാണെന്ന് ജി. എം. ഡി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി പറഞ്ഞു.