- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാർകേസിലെ സിബിഐ കുറ്റപത്രം നീതി നിഷേധത്തിന്റെ തുടർച്ച;വിമൻ ജസ്റ്റിസ് മൂവ്മെന്റ്
വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം ജീവൻ വെടിഞ്ഞ പിഞ്ചുകുട്ടികളോടും ഹതഭാഗ്യയായ അമ്മയോടും പൊലീസും സർക്കാരും കാണിക്കുന്ന നീതിനിഷേധത്തിന്റെ തുടർച്ചയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലെ ഒത്തുകളി വ്യക്തമാക്കുന്ന കുറ്റപത്രമാണ് പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ സമർപ്പിച്ചത്. ഒൻപതും പതിനൊന്നും വയസായ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതല്ല എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തെളിവുകളെ അവഗണിച്ചുള്ള അന്വേഷണമാണ് സിബിഐയും നടത്തിയിരിക്കുന്നത്. കേസന്വേഷണം അട്ടിമറിക്കുകയും കുട്ടികളെ അപമാനിക്കുകയും ചെയ്ത പൊലീസുദ്യോഗസ്ഥരെ രക്ഷിക്കുവാനുള്ള വ്യക്തമായ ശ്രമമാണ് നടക്കുന്നത്. സാമാന്യബുദ്ധിയെ തന്നെ അപഹസിക്കുന്ന സമീപനമാണിത്. സമൂഹത്തിൽ അരികുവൽക്കപ്പെട്ടവർക്ക് നീതി പ്രതീക്ഷിക്കാവതല്ല എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
സിബിഐ കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്ന അമ്മക്ക് വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യവും ജബീന അറിയിച്ചു