- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾ നിറഞ്ഞ കുടുംബ ജീവിതം; വീട്ടുജോലിക്കാരിയിൽ മകൻ പിറന്നതോടെ വേർപിരിയൽ; ഒരു ദശബ്ദം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ അർനോൾഡ് ഷ്വാസ്നെഗറും മരിയയും വിവാഹ മോചിതരായി; നഷ്ടപരിഹാരത്തിലും തീരുമാനം
ന്യൂയോർക്ക്: ഹോളിവുഡ് ആക്ഷൻ നായകനായിരുന്ന അർനോൾഡ് ഷ്വാസ്നെഗറും ഭാര്യ മരിയ ഷ്രിവറെയും വേർപിരിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷം വിവാഹമോചനം നേടി. 2011 ജൂലൈയിൽ മരിയ വിവാഹമോചനത്തിന് അപേക്ഷിച്ച് പത്ത് വർഷത്തിന് ശേഷമാണ് മുൻ ദമ്പതികൾക്ക് വിവാഹ മോചനം അനുവദിച്ചത്. ആസ്തികൾ പങ്കുവയ്ക്കുന്നത് അടക്കം സങ്കീർണമായ കാരണങ്ങളാലാണ് വിവാഹമോചനം ഒരു ദശാബ്ദത്തോളം നീണ്ടതെന്നാണ് റിപ്പോർട്ടുകൾ.
വീട്ടുജോലിക്കാരിയായ മിൽഡ്രഡ് പട്രീഷ്യയിൽ ഒരു മകൻ ജനിച്ചതോടെയാണ് ദമ്പതികൾ തമ്മിൽ അകൽച്ച ഏറിയത്. മരിയ - ഷ്വാസ്‌നെഗർ ദമ്പതികളുടെ നാലാമത്തെ കുട്ടിയായ ക്രിസ്റ്റഫറിന് ജന്മം നൽകി കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് 1997 ഒക്ടോബർ 2 ന് മിൽഡ്രഡ് പട്രീഷ്യയിൽ ഷ്വാസ്‌നെഗറിന് കുഞ്ഞ് ജനിച്ചത്. 2011 മെയ് മാസത്തിലാണ് വീട്ടുജോലിക്കാരിയുടെ കുട്ടി തന്റേതാണെന്ന് ഷ്വാസ്‌നെഗർ വെളിപ്പെട്ടത്. തുടർന്ന് മരിയ ബന്ധം ഉപേക്ഷിക്കാൻ താൽപര്യം അറിയിക്കുകയായിരുന്നു.
കുടുംബ ബന്ധം തകർന്നതോടെ വിവാഹ മോചനത്തിന് മരിയ തയ്യാറാകുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തു. മരിയയും അർനോൾഡും 1986 ലാണ് വിവാഹിതരായത്. കാൽ നൂറ്റാണ്ടോളും നീണ്ട ഇവരുടെ ദാമ്പത്യത്തിനിടെ നാല് കുട്ടികൾക്ക് മരിയ ജന്മം നൽകി. കാതറിൻ, 32, ക്രിസ്റ്റീന, 30, പാട്രിക്, 28, ക്രിസ്റ്റഫർ, 24. എന്നിവരാണ് മക്കൾ.
ദമ്പതികൾക്ക് 400 മില്യൺ ഡോളറിലധികം ആസ്തി ഉണ്ടായിരുന്നു. ബന്ധം തകർന്നതോടെ ഇവരുടെ ആസ്തികൾ വിഭജിക്കുന്നത് സംബന്ധിച്ച് തർക്കം ഉയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ ജൂണിൽ
കേസ് 'അവസാനിക്കുകയാണെന്ന് സൂചിപ്പിച്ച് അർനോൾഡ് രംഗത്തെത്തിയിരുന്നു. പ്രശസ്ത വിവാഹമോചന അഭിഭാഷക ലോറ വാസറാണ് മരിയയെ കോടതിയിൽ പ്രതിനിധീകരിച്ചത്. അർനോൾഡ് ക്രിസ്റ്റീന റോയ്സിനെ നിയമിച്ചിരുന്നു.
ഡാനിഷ് നടിയും സിൽവസ്റ്റർ സ്റ്റാലിന്റെ മുൻഭാര്യയുമായ ബ്രിജിറ്റ് നീൽസണുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് അർനോൾഡ് ഷ്വാസ്നെഗർ വെളിപ്പെടുത്തിയിരുന്നു. ടോട്ടൽ റീകോൾ മൈ അൺബിലീവിബളി ട്രൂ ലൈഫ് സ്റ്റോറി എന്ന ആത്മകഥയിലാണ് ഷ്വാസ്നെഗറുടെ കുറ്റ സമ്മതം. അക്കാലത്ത് കാമുകിയും പിന്നീട് ഭാര്യയുമായിത്തീർന്ന മരിയ ഷ്രിവറെ താൻ വഞ്ചിക്കുകയായിരുന്നുവെന്നും ഷ്വാസ്നെഗർ പറയുന്നുണ്ട്.
1985ൽ റെഡ് സോൻജ എന്ന ആക്ഷൻ സിനിമയിൽ നായകനും നായികയുമായി അഭിനയിക്കുന്നതിനിടെയാണ് ബ്രിജിറ്റുമായി ഏറെ അടുത്തത്. ആ സമയത്ത് കാമുകിയായ മരിയയ്ക്കൊപ്പം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു ഞാൻ- ഷ്വാസ്നെഗർ പറയുന്നു. ഷ്വാസ്നഗർക്കൊപ്പം ബന്ധമുണ്ടായ സമയത്ത് സിൽവസ്റ്റർ സ്റ്റാലിന്റെ ഭാര്യയായിരുന്നു നീൽസൺ.നീൽസൺ കഴിഞ്ഞവർഷം എഴുതിയ യു ഒൺലി ഗെറ്റ് വൺ ലൈഫ് എന്ന പുസ്തകത്തിൽ ഷ്വാസ്നെഗറുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
മിൽഡ്രഡ് പട്രീഷ്യ ജന്മം നൽകിയ ജോസഫിന് ഇപ്പോൾ 24 വയസ്സുണ്ട്, ജോസഫ് ഷ്വാസ്‌നെഗറുമായി ഇപ്പോഴും അടുപ്പം പുലർത്തുന്നുണ്ട്. അതേ സമയം മരിയയുമായി വേർപിരിഞ്ഞെങ്കിലും, മുൻ ദമ്പതികൾ വർഷങ്ങളായി സൗഹാർദ്ദപരമായി തുടർന്നുവെന്നാണ് റിപ്പോർട്ട്. അർനോൾഡ് എട്ട് വർഷത്തിലേറെയായി ഫിസിക്കൽ തെറാപ്പിസ്റ്റ് ഹെതർ മില്ലിഗനുമായി ഡേറ്റിങ് നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക്