- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
അടുത്ത വർഷം മുതൽ ഒന്റാരിയോയിൽ പാലുത്പ്പന്നങ്ങൾക്ക് വില കൂടും; ഫെബ്രുവരി മുതൽ ചീസിനും ബട്ടറിനും പാലിനും അടക്കം വിലയിൽ വർദ്ധനവ്
അടുത്ത വർഷം മുതൽ ഒന്റാരിയോയിൽ പാലുത്പ്പന്നങ്ങൾക്ക് വില കൂടും.പാൽ, ചീസ്, തൈര്, വെണ്ണ എന്നിവയുടെ വില 2022-ൽ കൂടുമെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി മുതലാണ് വില വർദ്ദനവ് പ്രാബല്യത്തിൽ വരുക.അസംസ്‌കൃത പാലിന്റെ വിലയിലെ ഏറ്റവും വലിയ വർദ്ധനവ് ഫെബ്രുവരി ആദ്യം മുതൽ പ്രാബല്യത്തിൽ വരുന്നതാണ് വില വർദ്ധനവിന് കാരണം.
കനേഡിയൻ ഡയറി കമ്മീഷൻ അസംസ്‌കൃത പാലിന്റെ വില 8.4 ശതമാനം വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. ലിറ്ററിന് ആറ് സെന്റോളം വരുന്ന വർധന ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും.കൂടാതെ പായ്ക്ക് ചെയ്ത് തയ്യാറാക്കിയ സാധനങ്ങൾ പലചരക്ക് കടയിൽ എത്തുമ്പോഴേക്കും വില ഇനിയും കൂടും.
Next Story