- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി ഒന്ന് മുതൽ അയർലണ്ടിലെ തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിക്കും; മണിക്കൂറിന് 10.50 യൂറോ വരെ വർദ്ധനവ്
അയർലണ്ടിലെ തൊഴിലാളികൾക്ക് ജനുവരിയിൽ മുതൽ വേതനത്തിൽ നേരിയ വർദ്ധനവ് ലഭിക്കും.ഇതനുസരിച്ച് മണിക്കൂർ നിരക്കിലുള്ള പുതിയ വേതന വർധനവ് എല്ലാ തൊഴിലാളികൾക്കും അവരുടെ പേ സ്ലിപ്പിൽ കാണാനാകും.2022 ലെ ബജറ്റിനെ തുടർന്ന്, എല്ലാ പ്രായക്കാർക്കും നിരവധി വർദ്ധനവ് ആണ് പ്രാബല്യത്തിലാവുക.
1,35,000 ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയ തീരുമാനം. മിനിമം വേതനക്കാരെ കൂടാതെ മറ്റ് പല ജീവനക്കാർക്കും ഉയർന്ന ശമ്പള തലത്തിലും ഒരു നോക്ക്-ഓൺ വർദ്ധനവ് ലഭിക്കുമെന്നും വരദ്കർ വ്യക്തമാക്കി.2015ൽ ഉണ്ടായിരുന്ന, ദേശീയ മിനിമം വേതനം മണിക്കൂറിൽ 8.65 യൂറോയാണ്. അതിൽ നിന്നും 17% വർധനവോടെയാണ് 10.20 യൂറോയിലെക്കാണ് എത്തുക.
20 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വേതനത്തിൽ മണിക്കൂറിന് 10.50 യൂറോ ലഭിക്കും.19 വയസ്സുള്ളവർക്ക് മണിക്കൂറിന് 9.45 യൂറോയാകും ലഭിക്കുക.18 വയസ്സുള്ളവർക്ക് മണിക്കൂറിൽ 8.40 യൂറോയും അതിൽ താഴെയുള്ളവർക്ക് മണിക്കൂറിന് 7.35 യൂറോയും ലഭിക്കും
കരാർ പ്രകാരം, ഭക്ഷണവും താമസ സൗകര്യവുമൊക്കെ തൊഴിലുടമയിൽ നിന്ന് ലഭിക്കുന്നുണ്ടെങ്കിൽ ഈ വർധനവിൽ ചില മാറ്റങ്ങളുണ്ടാകും. മണിക്കൂറിൽ 0.94 യൂറോയും താമസത്തിനായി ആഴ്ചയിൽ 24.81 യൂറോയും പ്രതിദിനം 3.55 യൂറോയും ഈ ഇനത്തിലും ലഭിക്കും.
തൊഴിലുടമയുടെ അടുത്ത ബന്ധുക്കളായ ജീവനക്കാർക്ക് ഈ വേതന വർധനവ് ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. തൊഴിലുടമ ഏകാംഗ വ്യാപാരിയാണെങ്കിലും വേതന വർധനവുണ്ടാകില്ല. കൂടാതെ, 1967ലെ വ്യാവസായിക പരിശീലന നിയമം, 1987ലെ ലേബർ ഓഫ് സർവീസസ് ആക്റ്റ് എന്നിവയനുസരിച്ച് ക്രാഫ്റ്റ് അപ്രന്റീസ് ഗണത്തിൽപ്പെടുന്നവർക്കും ഈ ആനുകൂല്യം ലഭ്യമാകില്ലെന്നും സർക്കാർ പറയുന്നു.