- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ഊബർ ടാക്സി സേവനങ്ങൾ ലഭ്യമാകും; സൗദി റെയിൽവേ ഊബറുമായി സഹകരിച്ച് പുതിയ ഗതാഗത സേവനമൊരുക്കാൻ നീക്കം
സൗദി റെയിൽവേ ഊബറുമായി സഹകരിച്ച് പുതിയ ഗതാഗത സേവനം ഏർപ്പെടുത്തുന്നു. ട്രെയിൻ യാത്ര എളുപ്പവും സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സൗദി റെയിൽവേയുടെ പുതിയ തീരുമാനം. യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ഊബർ ടാക്സി സേവനങ്ങൾ കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുടെയും മൊബൈൽ ആപ്ലിക്കേഷനുകൾ തമ്മിൽ ബന്ധിപ്പിച്ചാണ് സൗകര്യമേർപ്പെടുത്തുന്നത്.
ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് എത്തുന്നതിനും സ്റ്റേഷനിൽ നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നതിനുമുള്ള സേവനമാണ് ലഭ്യമാക്കുന്നത്. പദ്ധതി പ്രകാരം ട്രെയിൻ യാത്രയുടെ ഷെഡ്യൂൾ അനുസരിച്ച് ഊബർ ടാക്സികളും ബുക്ക് ചെയ്യാൻ സാധിക്കും. ഊബറിനായി റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കും. പദ്ധതി സംബന്ധിച്ച കരാറിൽ സൗദി റെയിൽവേയും ഊബറും തമ്മില് ഒപ്പ് വെച്ചു.
രണ്ട് വർഷത്തേക്കാണ് പങ്കാളിത്ത കരാർ. ആദ്യ ഘട്ടത്തിൽ റിയാദ് ഖസീം, റിയാദ് ദമ്മാം ഹുഫൂഫ് റൂട്ടുകളിലാണ് സേവനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ ഹാഇൽ, അൽജൗഫ്, ഖുറയ്യാത്ത്, അബ്ഖൈഖ് റൂട്ടുകളിലും സേവനം ലഭ്യമാകും.