- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കരിപ്പൂർ - റൺവേ നീളം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം - കൾച്ചറൽ ഫോറം
ദോഹ:റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) നീളം വർദ്ധിപ്പിക്കാനായി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ നീളം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വിമാനാപകടത്തിന്റെ പേരിൽ നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ സുരക്ഷയുടെ കാരണം പറഞ്ഞ് റൺവേയുടെ നീളം 300 മീറ്റർ കുറയ്ക്കുന്നത് അത് നഷ്ടപ്പെടാൻ ഇടയാകും.
നിലവിലെ നീളം നില നിർത്തി തന്നെ സുരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമെന്നിരിക്കെ അധിക സാമ്പത്തിക ചെലവ് വരുന്ന ഈ നടപടിയുമായി എയർപോർട്ട് അഥോറിറ്റി മുന്നോട്ട് പോകുന്നത് സ്വകാര്യ ലോബികളെ സഹായിക്കാൻ തന്നെയാണ്. സാധാരണക്കാരായ പ്രാവാസികൾ ഭൂരിഭാഗം ആശ്രയിക്കുന്ന കരിപ്പൂർ എയർപ്പോർട്ടിന്റെ ചിറകരിയാൻ നടക്കുന്ന നീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറണം. ജനപ്രതിനിധികൾ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഈ വിഷയത്തിൽ ഇടപെടണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്‌മാൻ കാവിൽ, സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാൽ, ജനറൽ സെക്രട്ടറി യാസർ ബേപ്പൂർ, കമ്മറ്റിയംഗം ആരിഫ് വടകര തുടങ്ങിയവർ സംസാരിച്ചു.