അബുദാബി: നാളെ മുതൽ അബുദാബിയിലെ പ്രധാനപാതയിൽ പുതിയ വേഗപരിധി.സുപ്രധാന പാതകളിലൊന്നായ അബുദാബി-അൽ ഐൻ റോഡിന്റെ ഒരു വശത്തെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചതായി അബുദാബി ട്രാൻസപോർട്ട് അഥോറിറ്റി അറിയിച്ചു.

മണിക്കൂറിൽ 120 കിലോമീറ്ററായാണ് വേഗപരിതി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഈ പാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അൽ മഫ്‌റഖ് പാലത്തിനും ബനിയാസ് പാലത്തിനും ഇടയിലുള്ള ദൂരത്തിലാണ് വേഗപരിധി ബാധകമാകുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ(ഐടിസി) അറിയിച്ചു. ഡിസംബർ 30, വ്യാഴാഴ്ച മുതൽ 2022 ഏപ്രിൽ വരെ ഈ ഭാഗത്തെ വേഗത പരിധി മണിക്കൂറിൽ 120 കിലോമീറ്റർ തന്നെയായിരിക്കും.

എല്ലാവരോടും ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാനും ഐടിസി അഭ്യർത്ഥിച്ചു.