- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
90 ശതമാനം വരെ വിലക്കുറവുമായി യൂണിയൻ കോപിന്റെ 'ഫൈനൽ കോൾ' ക്യാമ്പയിൻ
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയൻകോപ് 2021ന്റെ അവസാന ദിനങ്ങളിൽ പ്രഖ്യാപിച്ച 'ഫൈനൽ കോൾ' എക്‌സ്‌ക്ലൂസീവ് ക്യാമ്പയിനു വേണ്ടി ഒരു കോടി ദിർഹം നീക്കിവെച്ചു. ഡിസംബർ 29 ബുധനാഴ്ച മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ കാലയളവിൽ യൂണിയൻകോപ് ശാഖകളിലും ഓൺലൈൻ സ്റ്റോറിലും പതിനായിരത്തിലധികം സാധനങ്ങൾക്ക് 90 ശതമാനം വരെ വിലക്കുറവ് ലഭ്യമാവും. ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും ഒരുപോലെ ആകർഷകവും ഉന്നത ഗുണനിലവാരവുമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന യൂണിയൻകോപിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ക്യാമ്പയിനും. ഒപ്പം സമൂഹത്തിന് പിന്തുണയേകാനും ദേശീയ സാമൂഹിക - സാമ്പത്തിക രംഗത്തിന് നിർണായക പിന്തുണയാകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
'2021ന്റെ തുടക്കം മുതൽ അവസാനം വരെ, ആയിരക്കണക്കിന് ഉത്പന്നങ്ങൾക്ക് വിലക്കുറവുകൾ ഉൾപ്പെടെ നിരവധി പ്രൊമോഷണൽ ക്യാമ്പയിനുകളാണ് യൂണിയൻകോപ് പ്രഖ്യാപിച്ചതെന്ന് ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. പ്രൊമോഷനുകളിലൂടെയും ഡിസ്‌കൗണ്ടിലൂടെയും സാധനങ്ങൾ ഏറ്റവും മികച്ച വിലയിൽ നൽകുന്നത് യൂണിയൻകോപ് തുടരുകയായിരുന്നു. ഓഹരി ഉടമകളുടെയും, സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെയും പ്രയാസങ്ങൾ ലഘൂകരിക്കാനുള്ള യൂണിയൻകോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 29 ബുധനാഴ്ച ആരംഭിക്കുന്ന 'ഫൈനൽ കോൾ' ക്യാമ്പയിൻ ഡിസംബർ 31 വരെ മൂന്ന് ദിവസമായിരിക്കും നീണ്ടുനിൽക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. യൂണിയൻകോപിന്റെ ശാഖകളും ഓൺലൈൻ സ്റ്റോറും (സ്മാർട്ട് ആപ്) വഴി ഭക്ഷ്യ - ഭക്ഷ്യേതര വിഭാഗങ്ങളിൽ പതിനായിരത്തിലധികം ഉത്പന്നങ്ങൾക്ക് 90 ശതമാനം വരെ വിലക്കുറവായിരിക്കും ലഭിക്കുക. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റാനും അവർക്ക് പരമാവധി നേട്ടമുണ്ടാക്കാനും ലക്ഷ്യമിട്ടാണിത്. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചുള്ള ഈ ക്യാമ്പയിനിൽ അരി, എണ്ണ, മധുരപലഹാരങ്ങൾ, മാംസം, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ദൈനംദിന ഉപഭോഗ വസ്തുക്കൾക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുന്നത്. ഒപ്പം ഇലക്ട്രിക്കൽ, ഗാർഹിക ഉപകരണങ്ങൾക്കും വിലക്കുറവുണ്ടാകും.
എല്ലാ വർഷാവസാനത്തിലും പ്രഖ്യാപിക്കുന്ന പ്രത്യേക ക്യാമ്പയിനുകളിലൂടെ വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വിലക്കുറവാണ് യൂണിയൻകോപ് നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് വിലക്കുറവ് നൽകാൻ ഒരു കോടി ദിർഹമാണ് 'ഫൈനൽ കോൾ' ക്യാമ്പയിനിനായി മാറ്റി വെച്ചിരിക്കുന്നത്. യൂണിയൻകോപ് ശാഖകളും ഓൺലൈൻ സ്റ്റോറും സന്ദർശിച്ച് വിവിധ ഉത്പന്നങ്ങൾക്ക് ലഭ്യമായ വിലക്കുറവ് ഉപയോഗപ്പെടുത്താനും അതുവഴി മനസുകളിൽ സന്തോഷം നിറയ്ക്കാനും എല്ലാവിഭാഗം ഉപഭോക്താക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു.