- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരളാ ഫോറവും മാപ്പും കൈ കോർക്കുമ്പോൾ മാറ്റത്തിന്റ്റെ ശംഖൊലി
ഫിലാഡൽഫിയ: സംഘടകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൽ ഫിലാഡൽഫിയയിലെ ആദ്യകാല സംഘടനയായ മാപ്പ് അസ്സ്‌സോസിയേഷൻ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. അംഗത്വ നടപടികൾ പൂർത്തിയായതായി ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ സുമോദ് റ്റി നെല്ലിക്കാല പത്രക്കുറിപ്പിൽ അറിയിച്ചു. സഹോദര്യത്തിന്റ്റെ നാടായ ഫിലാഡൽഫിയയിൽ സംഘടനകൾ ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള തീരുമാനം ഒരു മാറ്റത്തിന്റ്റെ ശുഭ പ്രതീക്ഷ പകരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മാപ്പ് പ്രെസിഡന്റ്റ് ശാലു പുന്നൂസ് അദ്ദേഹത്തിന്റെ ഭരണ കാലത്തു കൈകൊണ്ട ധീരമായ നടപടിയാണ് ഇതര സംഘടനകളുമായി കൈ കോർത്ത് പ്രവർത്തിക്കാൻ ഉണ്ടായ തീരുമാനം. നിയുക്ത പ്രെസിഡന്റ്‌റ് തോമസ് ചാണ്ടി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഇരു സംഘടകളുടേയും നിലവിലെ ഭരണ സമിതി ഉൾപ്പെടെ മുൻകാല നേതാക്കന്മാരുടെയും കൂട്ടായ ശ്രെമഫലമാണ് ഇതിലേക്ക് വഴി തെളിച്ചതെന്നും എല്ലാവരുടെയും ഒത്തൊരുമ മനോഭാവത്തിനും ദീർഘവീക്ഷണത്തിനും പ്രത്യേക നന്ദി അർപ്പിക്കുന്നതായി സുമോദ് നെല്ലിക്കാല ഫിലാഡൽഫിയയിൽ പറഞ്ഞു.
സാജൻ വര്ഗീസ്, രാജൻ സാമുവേൽ, വിൻസെന്റ് ഇമ്മാനുവേൽ, അലക്‌സ് തോമസ്, ഫിലിപ്പോസ ചെറിയാൻ, ജോബി ജോർജ്, ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, സുധ കർത്താ, കുര്യൻ രാജൻ, റോണി വര്ഗീസ്, സുരേഷ് നായർ, ജോൺ സാമുവേൽ എന്നിവർ ഉൾപ്പെടെ മറ്റു സഹോദര സംഘടനാ നേതാക്കൾ അഭിനന്ദനം അറിയിച്ചുട്ടുണ്ട്.
മാപ്പ് അസോസിയേഷൻ ഉൾപ്പെടെ ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രെമുഖ സംഘടനകളായ പമ്പ, കോട്ടയം അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് തിരുവല്ല, ഫ്രണ്ട്സ് ഓഫ് റാന്നി, പിയാനോ, സിമിയോ, മേള, ഓർമ്മ, നാട്ടുകൂട്ടം, എൻ എസ് എസ്, എസ് എൻ ഡി പി, ഫിൽമ, മലയാള സാഹിത്യ വേദി, ഗാന്ധി സ്റ്റഡി സർക്കിൾ എന്നീ സംഘടനകളാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ അംഗ സംഘടനകളായി ഉള്ളത്.