കോഴിക്കോട് : പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഓറിയോൺ സർക്കിളാണ് ക്ലേ മോഡലിങ് എന്ന പേരിൽ കളിമണ്ണിൽ വ്യത്യസ്ത ശില്പങ്ങൾ നിർമ്മിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്. മനോഹര ശില്പങ്ങൾ തീർത്ത് കഴിവ് തെളിയിക്കാം. ഡിസംബർ 30ന് വൈകുന്നേരം 5മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി.

കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. താല്പര്യമുള്ള 3 നും 13നും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ +919726330476(സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.