റാഞ്ചി: ഇന്ധനവില വില വർദ്ധനവ് എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 25 രൂപ കുറച്ചാലോ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇത്തരമൊരു ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോഴിതാ ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹേമന്ത് സോറൻ. ഇരുചക്ര യാത്രക്കാർക്കാണ് സത്യത്തിൽ ഇവിടെ ലോട്ടറിയടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 26 മുതൽ ഇരുചക്രയാത്രക്കാർക്ക് പെട്രോൾ വിലയിൽ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.