- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബയോളജിക്കൽ ഇയുടെ 'കോർബെവാക്‌സ്' കോവിഡ് വാക്‌സിൻ; കരുതൽ ഡോസ് ആയി ഉപയോഗിക്കാൻ പരീക്ഷണത്തിന് അനുമതി നൽകി ഡി.സി.ജി.ഐ
ന്യൂഡൽഹി: രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ബയോളജിക്കൽ ഇയുടെ 'കോർബെവാക്‌സ്' കോവിഡ് വാക്‌സിൻ കരുതൽ ഡോസ് ആയി ഉപയോഗിക്കുന്നതിന് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
പ്രോട്ടീൻ അധിഷ്ഠിത ആദ്യ ഇന്ത്യൻ വാക്‌സിനാണ് കോർബെവാക്‌സ്. ശരീരത്തിലെ പേശികളിലേക്ക് സൂചി ഉപയോഗിച്ചു നൽകുന്ന കോർബെവാക്സ് ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണം. ബയോളജിക്കൽ ഇ കമ്പനിക്ക് 30 കോടി ഡോസ് വാക്‌സിൻ ഉൽപാദനത്തിന് കേന്ദ്രം 1,500 കോടി രൂപ മുൻകൂറായി അനുവദിച്ചിരുന്നു.
ജനുവരി 10 മുതലാണ് ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ, 60നു മുകളിലുള്ളവർ തുടങ്ങിയവർക്ക് കരുതൽ ഡോസ് നൽകിത്തുടങ്ങുന്നത്. രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസത്തെ ഇടവേള പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് നൽകുക.
പ്രാഥമിക വാക്‌സിൻ സീകരിച്ച ശേഷം ആറ്, ഒമ്പത് മാസങ്ങൾ കണക്കാക്കി രോഗ പ്രതിരോധശേഷി പഠിക്കണം, വിവിധ പ്രായത്തിലുള്ളവർ, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവരിലും പരീക്ഷണം നടത്തണമെന്നും കമ്പനിക്ക് നിർദ്ദേശം നൽകി. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്് മൂന്നാം ഡോസ് പരീക്ഷണത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.




