- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂറോളജിസ്റ്റിനെ നിയമിച്ചു; നടപ്പിലാക്കുന്നത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യം
കാസർഗോഡ്: കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യമായാണ് കാസർഗോഡ് സർക്കാർ മേഖലയിൽ ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയിൽ മെഡിക്കൽ കോളേജിൽ ഇവരുടെ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കാസർഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്.
അതെ സമയം കാസർകോഡ് മെഡിക്കൽ കോളേജ് പൂർണതോതിൽ സമ്മമാകാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയും യുവജന സംഘടനകൾ പ്രതിഷേധിച്ചു.
ആശുപത്രി തുറക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ്, വെൽഫെയർ പാർട്ടി എന്നിവർ അറിയിച്ചു. സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഉടൻ ഒ പി വിഭാഗം പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് സ്ഥലം എംഎൽഎ എൻ എ നെല്ലിക്കുന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ