- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം രൂക്ഷം; ഐ-ലീഗ് താത്കാലികമായി മാറ്റിവെച്ചു
കൊൽക്കത്ത: ബയോ ബബിളിനുള്ളിൽ താരങ്ങൾ കോവിഡ് ബാധിതരായതോടെ ഐ ലീഗ് താത്കാലികമായി മാറ്റിവെച്ചു. ബുധനാഴ്ച ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
റിയൽ കശ്മീർ ടീമിലെ പരിശീലകനടക്കം ആറുപേർക്കും മുഹമ്മദൻസ്, ശ്രീനിധി ഡെക്കാൺ ടീമുകളിലെ ഓരോ കളിക്കാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.
കളിക്കാരുടെ രണ്ടാം റൗണ്ട് കോവിഡ് പരിശോധനകൾക്ക് ശേഷം ലീഗ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ജനുവരി 4, 5 തീയതികളിൽ തീരുമാനിക്കുമെന്നും ഫെഡറേഷൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story