കോതമംഗലം : ഗിന്നസ് റെക്കോഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി. കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ 7 വയസുകാരി ജുവൽ ബേസിലാണ് ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാൻ തയ്യാറെടുക്കുന്നത്.

ജനുവരി 8-ന് ജുവൽ വേമ്പനാട്ടു കായലിനു കുറുകെ നീന്താനുള്ള പരിശീലനത്തിലാണിപ്പോൾ ജുവൽ. ഇതിനു മുന്നോടിയായി കോതമംഗലം എം എ കോളേജിലെ സ്വിമ്മിങ് പൂളിൽ പ്രദർശന നീന്തൽ നടത്തി. ആന്റണി ജോൺ എം എൽ എ, അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസ്,പരിശീലകൻ ബിജു തങ്കപ്പൻ, അനന്ത ദർശൻ,ജുവലിന്റെ രക്ഷിതാക്കൾ, ബന്ധുമിത്രാദികൾ, സുഹൃത്തുകൾ,മാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.