- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയപുത്രൻ മജ്നുവിനെ കാണാനില്ല; ലൈലയുമായുള്ള വിവാഹത്തിന് ആഗ്രഹിച്ചതു പോലുള്ള ഷെർവാണി വാങ്ങിത്തരാമെന്ന് കുടുംബം: തുണിക്കടയുടെ വ്യത്യസ്തമായ പരസ്യം സോഷ്യൽ മീഡിയയിലും സൂപ്പർ ഹിറ്റ്
നിരവധി പേരുടെ വളരെ നേരത്തെ ശ്രമഫലമാണ് ഓരോ പരസ്യവും. അതുകൊണ്ട് തന്നെ തങ്ങളുടെ പരസ്യം എല്ലാവരും ശ്രദ്ധിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.നമ്മൾ നെഞ്ചിലേറ്റിയ നിരവധി പരസ്യങ്ങളുണ്ട്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കൊൽക്കത്തയിലെ ഷെർവാണി നിർമ്മാതാക്കളായ സുൽത്താൻ കമ്പനിയുടെ പത്രപ്പരസ്യമാണ് സോഷ്യൽ മീഡിയയിലും തരംഗമായിരിക്കുന്നത്.
ഒരാളെ കാണാതാകുമ്പോൾ നൽകുന്ന അറിയിപ്പ് പോലെയാണ് പരസ്യം നൽകിയിരിക്കുന്നത്. ഷെർവാണി ധരിച്ച സുന്ദരനായ ഒരു യുവാവിന്റെ ചിത്രമാണ് ഒപ്പം നൽകിരിക്കുന്നത്. 'ഉയരവും നിറവുമുള്ള സുന്ദരനായ യുവാവ്. 24 വയസ്സ്. എന്റെ പ്രിയപുത്രൻ മജ്നുവിനെ കാണാനില്ല. ദയവായി വീട്ടിലേക്ക് തിരിച്ച് വരൂ. എല്ലാവരും വളരെ ദുഃഖത്തിലാണ്. ലൈലയെ വിവാഹം ചെയ്യണമെന്നും വിവാഹത്തിനുള്ള ഷെർവാണി സുൽത്താനിൽനിന്നു വാങ്ങണമെന്നുമുള്ള നിന്റെ ആവശ്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു. പാർക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാർക്കറ്റ് ബ്രാഞ്ചിൽ നമുക്ക് പോകാം. വിവാഹസത്കാരത്തിൽ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുൽത്താനിൽ നിന്നുള്ള കുർത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്' എന്നും പരസ്യത്തിൽ കുറിച്ചിരിക്കുന്നു.
ഈ പത്രപരസ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പരസ്യത്തിന്റെ പുറകിലുള്ളവരെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ 'ഇത് അൽപം കടന്നു പോയില്ലേ' എന്നു സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.