- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ കോവിഡ് ക്വാറന്റെയ്ൻ ഇനി ഏഴ് ദിവസം മാത്രം; നിലവിലെ 10 ദിവസത്തിൽ നിന്നും ഏഴാക്കി കുറയ്ക്കാൻ തീരുമാനം വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് മൂലം
കോവിഡ് -19 പോസിറ്റീവ് ആകുന്ന ആളുകളുടെ നിർബന്ധിത ഐസൊലേഷൻ കാലയളവ് സ്‌പെയിൻ 10 ൽ നിന്ന് ഏഴ് ദിവസമായി കുറയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.അണുബാധകളുടെ വ്യാപനവും, ജീവനക്കാരുടെ കുറവും സമ്പദ്വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്ന ഭയം ഉണർത്തുന്നതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സമാനമായ തീരുമാനം കൈക്കൊണ്ടതിന് പിന്നാലെയാണ് സ്‌പെയിനും നടപടി കൈക്കൊണ്ടത്.
രാജ്യത്ത് ചൊവ്വാഴ്ചത്തെ കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് 99,671 പുതിയ അണുബാധകൾ ആണ് സ്ഥിരീകരിച്ചത്, ഇത് 14 ദിവസത്തെ അണുബാധ നിരക്ക് 100,000 നിവാസികൾക്ക് 1,360 കേസുകളായി എത്തി.ഇത് ഒരാഴ്ച മുമ്പുള്ളതിനേക്കാൾ ഇരട്ടിയാണ്.
പുതിയ നിയമത്തോടെ നിലവിൽ കോവിഡ് -19 ബാധിച്ച കുറഞ്ഞത് 500,000 ആളുകൾക്ക് പ്രതീക്ഷിച്ചതിലും നേരത്തെ ക്വാറന്റൈൻ അവസാനിപ്പിക്കാൻ കഴിയും.സ്പെയിനിൽ കോവിഡ്-19 പോസിറ്റീവ് ആകുന്ന വാക്സിനേഷൻ എടുത്തവർക്കും വാക്സിനേഷൻ എടുക്കാത്തവർക്കും പുതിയ ഏഴു ദിവസത്തെ ക്വാറന്റൈൻ കാലയളവ് ബാധകമാണ്.
വാക്‌സിനേഷൻ എടുത്ത അടുത്ത കോൺടാക്റ്റുകൾക്ക് പരിശോധനയ്ക്ക് മുമ്പ് ഐസൊലേഷനിലേക്ക് പോകുന്നത് ഒഴിവാക്കാം. അതേസമയം വാക്‌സിനേഷൻ ചെയ്യാത്ത അടുത്ത കോൺടാക്റ്റുകൾ ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലയളവ്പാലിക്കേണ്ടതുണ്ട്. അമേരിക്കയിലോ ഗ്രീസിലേയോ പോലെ പത്ത് ദിവസത്തെ ക്വാറന്റൈൻ അഞ്ച് ദിവസമായി കുറയ്ക്കണമെന്ന് ചില സ്പാനിഷ് പ്രദേശങ്ങൾ ആദ്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും ഏഴ് ദിവസമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.