- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫിഫ വളണ്ടിയർമാർക്കുള്ള കൾച്ചറൽ ഫോറത്തിന്റെ ആദരം ഡിസംബർ 31 ന്
ദോഹ: ഖത്തർ ആതിഥ്യമരുളിയ ഫിഫ അറബ് കപ്പ് വിജയമാക്കുന്നതിന് സ്തുത്യർഹ സേവനമർപ്പിച്ച കൾച്ചറൽ ഫോറം വളണ്ടിയർമാരെ ആദരിക്കുന്ന അനുമോദന സമ്മേളനം ഡിസംബർ 31 വെള്ളിയാഴ്‌ച്ച 6.30 ന് അബൂഹമൂറിലെ ഫലസ്തീൻ സീനിയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുമെന്ന് കൾച്ചറൽ ഫോറം ഭാരവാഹികൾ അറിയിച്ചു.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ന് മുന്നോടിയായി നടന്ന അറബ് കപ്പിൽ വളണ്ടിയർ സേവനമർപ്പിക്കുന്നതിലൂടെ ലഭിച്ച അനുഭവങ്ങളെ മുൻനിർത്തി ലോകകപ്പിനുള്ള ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനയും പിന്തുണയും കൂടുതൽ സക്രിയമാക്കാനുള്ള കൾച്ചറൽ ഫോറത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമായികൂടിയാണ് വളണ്ടിയർമാരെ ആദരിക്കുന്നത്.
വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.30 ന് നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ്, ഐ സി സി പ്രസിഡന്റ് ബാബുരാജ്, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ തുടങ്ങിയവരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
ഫിഫ അറബ് കപ്പിന്റെ മുന്നോടിയായി കൾച്ചറൽ ഫോറം സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും പരിപാടിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഫിഫ അറബ്കപ്പിന് കേരളത്തിൽ നിന്നെത്തിയവളണ്ടിയർമാരെ അനുമോദിച്ചു
ദോഹ:ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ അറബ് കപ്പിന് വളണ്ടിയർ സേവനമനുഷ്ഠിക്കാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ അമൽ കോളേജിൽനിന്നും എത്തിയ വളണ്ടിയർ ടീമിനെ കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് പി ടി റഷീദലി പരിപാടി ഉദ്ഘാടനംചെയ്തു. കേരളം ഇപ്പോൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളെ കുറിച്ചും സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും ആവശ്യകതയെ കുറിച്ച് പ്രത്യേകം ഉണർത്തുകയും അതിനെതിരെ ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കേണ്ടത് യുവ തലമുറയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിൽ കൾച്ചറൽ ഫോറം നിർവഹിച്ചുകൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളെ വളണ്ടിയർ ടീമിന് പരിചയപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് നൗഷാദ് കൂറ്റംപാറ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചു.തുടർന്ന് വളണ്ടിയർ ക്യാപ്റ്റൻ മാരായ പ്രൊഫസർ ഹഫീസ്, പ്രൊഫസർ ജനീഷ് എന്നിവർ സംസാരിച്ചു .കൾച്ചറൽ ഫോറം നിലമ്പൂർ മണ്ഡലം സെക്രട്ടറി ജുനൈദ് മേച്ചേരി സ്വാഗതവും ട്രഷറർ പി ടി സലീം നന്ദിയും പറഞ്ഞു.