സാൻ അന്റോണിയോ: മൂന്നുവയസുകാരി ലിന കിലിനെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം 150,000 ഡോളറായി ഉയർത്തി.

ഒരാഴ്ച മുമ്പ് ടെക്സസ് പ്ലെഗ്രൗണ്ടിൽ നിന്നാണ് ലിന അപ്രത്യക്ഷമായത്. ഡിസംബർ 20 വൈകീട്ട് 5നും ആറിനും ഇടയിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനു മുമ്പിൽ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുട്ടികളുടെ സമീപത്തു നിന്നു മാതാവ് മാറിയ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കുട്ടിയെ കാണാതായത്. ഉടനെ തന്നെ പൊലീസിനെ വിവരം അറിയിച്ചു. വൈകീട്ട് 7.15ന് പൊലീസ് സമീപത്തുള്ള പ്രദേശങ്ങളിൽ അന്വേഷിക്കുകയും, വീടുകൾ കയറിയിറങ്ങി എന്തെങ്കിലും സൂചന ലഭിക്കുമോ എന്ന അന്വേഷിക്കുകയും ചെയ്തുവെങ്കിലും പരാജയമായിരുന്നു.

സാൻ അന്തോണിയാ ഇസ്ലാമിക് സെന്റർ ശേഖരിച്ച സംഭാവനകളുടെ കൂടെ(10000) ക്രൈം സ്റ്റോപ്പേഴ്സും ചേർന്ന് പ്രതിഫലം 150,000 ആയി ഉയർത്തുകയായിരുന്നു. നാലടി ഉയരവും 55 പൗണ്ടു തൂക്കവുമുള്ള കുട്ടി ധരിച്ചിരുന്നത്. ചുവന്ന വസ്ത്രവും, കറുത്ത ജാക്കറ്റുമാണ്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 2102077660 നമ്പറുമായി ബന്ധപ്പെടണമെന്ന് സാൻ അന്റോണിയോ പൊലീസ് അഭ്യർത്ഥിച്ചു.