മേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള ഹിന്ദൂസ് ഓഫ്നോർത്ത് അമേരിക്ക(കെഎച്ച് എൻഎ)യുടെ 11-ാമത് ദേശീയ കൺവൻഷന് 2021 ഡിസംബർ 30ന് തുടക്കം കുറിക്കും. ജനുവരി രണ്ടുവരെയാണ് കൺവൻഷൻ. അരിസോണ ഗ്രാന്റ് റിസോർട്ട് ആൻഡ് സ്പായിലാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമാമാങ്കത്തിന് വേദിഉയരുക.

പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങൾ, സദ്‌സം
ഗങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, ചർച്ചകൾ തുടങ്ങി വൈവിധ്യമാർന്ന പരി
പാടികളാണ് കൺവൻഷന്റെ ഭാഗമായി നടക്കുന്നത്.കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ദേശീയ കൺവൻഷനിൽ പുതുതലമുറയ്ക്കായി പ്രത്യേക യുവജനോത്സവം ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം, ഗീതാ പാരായണം, നാരായണീയം വായന, ആദ്ധ്യാത്മിക പ്രഭാഷണം, പെൻസിൽ ഡ്രോയിങ്, കളർ പെയിന്റിങ്, പ്രശ്‌നോത്തരി, പ്രച്ഛന്നവേഷം എന്നിവയിൽ ഇതിനോടനുബന്ധിച്ച് മത്സരങ്ങൾ നടക്കും. സബ് ജൂനിയർ, ജൂനിയർ,സീനിയർ, യൂത്ത് എന്നീ നാലുവിഭാഗങ്ങളിലായിട്ടാവും മത്സരം.

ജീവിതപങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കൺവൻഷൻ ഒരുക്കുന്നുണ്ട്. വിവാഹ
ത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമാനചിന്താഗതിക്കാരുമായി കാണാ
നും സംസാരിക്കാനും 'മിലൻ' എന്ന പേരിലാണ് പരിപാടി രൂപകല്പന ചെയ്തി
രിക്കുന്നത്. യുവതിയുവാക്കളുടെ മാതാപിതാക്കൾക്കും പരസ്പരം ആശയവിനി
മയം നടത്താൻ ഇതിലൂടെ സാധിക്കും.തിരുനടയിൽ, 2021 ഡിസംബർ 30ന് വ്യാഴാഴ്ച രാവിലെ ഏഴ്് മണിക്ക് ഗണപതിഹോമത്തോടെയാണ് പരിപാടികളുടെ തുടക്കം. എട്ട് മണിക്ക് ശീവേലി. ചെണ്ടമേളം. പത്തുമണിക്ക് കൊടിയേറ്റം. കേളികൊട്ട്. 10ന് ഭാഗവതാമൃതം. 12ന് ഉച്ചപൂജ. ആറിന് ദീപാരാധന. 6.30ന് അത്താഴ പൂജ. ഏഴിന് വിളക്കെഴുന്നള്ളിപ്പ് മേളം.

മേൽപ്പത്തൂരിൽ പന്ത്രണ്ട് മണിക്ക് ലഞ്ച്. 3.30ന് ടീ, സ്‌നാക്‌സ്. നാലിന് കൾച്ചറൽ പ്രൊസഷൻ
പരേഡ്. സാസ്‌കാരിക ഘോഷയാത്രയിൽ പാഞ്ചാരിമേളം. ശിവദാസ് ആശാൻ, രാജേഷ് നായർ
എന്നിവർ നയിക്കുന്ന ശിങ്കാരിമേളം. 4.20ന് മെഗാ തിരുവാതിര. അഞ്ച് മണിക്ക് വെൽക്കം
ഡാൻസ്. 5.15ന് സ്വാഗതഗാനം. 5.30ന് ഉദ്ഘാടനം. തുടർന്ന് എട്ടുമണിക്ക് ഗീതം
2021 ഷോ.പാഞ്ചജന്യത്തിൽ രണ്ട് മണിക്ക് മഹർഷി ശക്തി ശാന്താനന്ദയുടെ ആത്മീയ പ്രഭാഷണം.

പൂന്താനം വേദിയിൽ എട്ട് മണിക്ക് ഐസ് ബ്രേക്കിങ് സെഷൻ. തുടർന്ന് 9ന് ഡിജെ നൈറ്റ്
പാർട്ടി.ഊട്ടുപുരയിൽ 12 മുതൽ രണ്ട് മണി വരെ ലഞ്ച്. 3.30 മുതൽ 4.30 വരെ ചായ, സ്‌നാക്‌സ്
ഏഴ് മുതൽ ഒമ്പത് വരെ ഡിന്നർ.31 ഡിസംബർ വെള്ളിയാഴ്ച തിരുനടയിൽ, രാവിലെ ഏഴിന് ഉഷപൂജ. 9 ന്സോപാനസംഗീതം.10 മണിക്ക് ശീവേലിയും ചെണ്ടമേളവും. (മേളം: ഡാളസ് ടീം) 10ന്ഭാഗവതാമൃതം. 12ന് ഉച്ചപൂജ. 2ന് ഭാഗവതാമൃതം. മൂന്ന് മണിക്ക് ചെണ്ടവാദ്യം
(ഡാളസ് വാദ്യകലാകേന്ദ്രം) ആറ് മണിക്ക് ദീപാരാധന. 6.30ന് അത്താഴപൂജ. 7മണിക്ക്
വിളക്കെഴുന്നള്ളിപ്പ് മേളം (ഡിട്രയോട്ട് ടീം)