പട്‌ന: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്ന പാസ്‌പോർട്ട് തിരിച്ചുകിട്ടിയതോടെ ആർജെഡി നേതാവ് തേജസ്വി യാദവിനു വിദേശത്തു മധുവിധു ആഘോഷിക്കാനുള്ള തടസ്സം മാറി. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിന്റെ ഭാഗമായാണു തേജസ്വി യാദവിന്റെ പാസ്‌പോർട്ട് ഇഡി പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ പാസ്‌പോർട്ട് പുതുക്കിക്കിട്ടിയാലുടൻ തേജസ്വിയും നവവധു രാജശ്രീയും മധുവിധുവിനു വിദേശത്തേക്കു പറക്കും. മധുവിധുവിനായി വിദേശത്തേക്കു പോകാൻ പാസ്‌പോർട്ട് മടക്കി നൽകണമെന്ന തേജസ്വിയുടെ അപേക്ഷ ഇഡി അംഗീകരിച്ചു. ജനുവരി പകുതിയോടെ വിദേശത്തേക്കു പോകാനാകുമെന്ന പ്രതീക്ഷയിലാണു തേജസ്വിയും രാജശ്രീയും.

ഡൽഹിയിൽ ക്രിസ്മസ് ആഘോഷിച്ച നവദമ്പതികൾ പുതുവത്സരാഘോഷത്തിനായി പട്‌നയിലെത്തി. മധുവിധു കഴിഞ്ഞാലുടൻ ബിഹാറിൽ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാനാണ് തേജസ്വിയുടെ പരിപാടി. തൊഴിലില്ലായ്മയക്കെതിരെ സംസ്ഥാന വ്യാപകമായ പ്രചാരണയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.