തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇന്നു രാത്രി മുതൽ ഞായറാഴ്ച വരെ ക്രമീകരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ നടപടി.

ജനുവരി 2 വരെ രാത്രി പത്തു മണിക്ക് ക്ഷേത്രം അടയ്ക്കും. ഞായറാഴ്ച വരെ എല്ലാ ദിവസം രാവിലെ 5 മണി മുതൽ മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുള്ളു. ജനുവരി 2വരെ കൃഷ്ണനാട്ടം കളി ഉണ്ടായിരിക്കില്ല.

ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിരുന്നവർക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളിൽ കൃഷ്ണനാട്ടം കളി നടത്താൻ അവസരം നൽകും. ഭക്തരുടെ സുരക്ഷയെ മുൻനിർത്തി ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.