- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിൻവാതിൽ നിയമനം; ആരോപണവുമായി ശാന്തിക്കാരുടെ സംഘടന
കണ്ണൂർ: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ ഭരണകക്ഷിയായി പിൻവാതിൽ നിയമനം നടത്തുകയാണെന്ന ആരോപണവുമായി ശാന്തിക്കാരുടെ സംഘടന രംഗത്ത്. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പിൻവാതിൽ നിയമനവുമെന്ന് അഖില കേരള ശാന്തി ക്ഷേമ യൂനിയൻ ജില്ലാ സെക്രട്ടറി ഷാജി എം.നമ്പൂതിരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഭരണ തുടർച്ചയുണ്ടായാൽ ശമ്പള പരിഷ്‌ക്കരണം ഏർപ്പെടുത്തുമെന്നു പറഞ്ഞ സർക്കാർ ഇപ്പോൾ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തയ്യാറാവുന്നില്ല.മതിയായ വിദ്യാഭ്യാസ യോഗ്യതയോ അർഹതയുള്ളവരെയല്ല ഇപ്പോൾ നിയമിക്കുന്നത്. ഇതു കാരണം ക്ഷേമനിധി യോ മാന്യമായ ശമ്പളമോയില്ലാതെ നാൽപതു വർഷം വരെ ശാന്തി പണിയെടുത്തവരെ തഴയുകയാണ് പി.എസ്.സി വഴി ക്‌ളാർക്കുമാരുടെ നിയമനം നടത്തണമെന്ന് ട്രസ്റ്റി കൾ ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് അംഗീകരിക്കാതെ പിൻവാതിൽ നിയമനം നടത്തുകയാണ് ജീവിക്കാനുള്ള മാന്യ വരുമാനം ജീവനക്കാർക്ക് നൽകണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും ദേവസ്വം ബോർഡ് തയ്യാറാവുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
എടക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായ് ക്‌ളാർക്കിനെ നിയമിക്കണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടു ഇതുവരെ ബോർഡ് പരിഗണിച്ചിട്ടില്ലെന്ന് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ മുല്ലപ്പള്ളി ഇല്ലത്ത് മഹേശ്വരൻ നമ്പൂതിരിപ്പാട് ആരോപിച്ചു. ഇതിനു വേണ്ടിയുള്ളവരുമാനം ലഭിക്കുന്ന ക്ഷേത്രമായിട്ടും നടപടി സ്വീകരിക്കാതെ ബോർഡ് ഒഴിഞ്ഞു മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അഴീക്കോട് പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ശാന്തിക്കാരനായി കഴിഞ്ഞ 35 വർഷത്തിലേറെക്കാലമായി ജോലി ചെയ്യുന്ന തനിക്ക് ക്ഷേമനിധിയോ നിയമന അംഗീകാരമോ നൽകുന്നില്ലെന്ന് വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി ആരോപിച്ചു. വെറും പതിനായിരം രൂപ ശമ്പളത്തിനാണ് കുടുംബവും പ്രാരബ്ധങ്ങളുള്ള തന്നെ പോലുള്ളവരെ ജോലി ചെയ്യിക്കുന്നതെന്നും വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ