- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമൂഹിക അകലം പാലിക്കാൻ നിയന്ത്രണം; മക്ക, മദീന പള്ളികളിൽ സ്റ്റിക്കറുകൾ പതിച്ചു
റിയാദ്: മക്ക ഹറമിലും മദീന പള്ളിയിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വിശ്വാസികൾക്കും തീർത്ഥാടകർക്കും സന്ദർശകർക്കുമിടയിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ ഹറമിലും മദീന മസ്ജിദുന്നബവിയിലും ഹറംകാര്യ വകുപ്പ് പുതിയ സ്റ്റിക്കറുകൾ പതിച്ചു.
മത്വാഫിലും മസ്അയിലും ഹറമിലെ നമസ്‌കാര സ്ഥലങ്ങളിലും മസ്ജിദുന്നബവിയിലും വിശ്വാസികൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പുവരുത്തുന്ന നിലക്ക് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. സൗദിയിലെങ്ങും നിയന്ത്രണങ്ങൾ കർക്കശമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും സാമൂഹിക അകലം ബാധകമാക്കാൻ തുടങ്ങി.
ന്യൂസ് ഡെസ്ക്
Next Story