- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്തയിൽ കോവിഡ് വ്യാപനം ഏറുന്നു; പ്രതിദിന കേസുകളുടെ എണ്ണം ഒറ്റ ദിവസത്തിനിടെ ഇരട്ടി
ന്യൂഡൽഹി: കൊൽക്കത്തയിൽ കോവിഡ് പ്രതിദിന കേസുകളിൽ വൻകുതിപ്പ്. ഒറ്റ ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണം ഇരട്ടിയായി. ബുധനാഴ്ച 540 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇന്ന് 1,090 പേർക്കാണ് രോഗം കണ്ടെത്തിയത്.
101.85 ശതമാനത്തിന്റെ വർധനവാണ് ഒറ്റ ദിവസത്തിലുണ്ടായത്. സംസ്ഥാനത്താകെ 2,128 കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ടിപിആർ നിരക്ക് 5.4 ശതമാനമാണ്. എന്നാൽ കോൽക്കത്തയിലെ പോസിറ്റിവിറ്റി നിരക്കായ 12.5 ശതമാനമാണ് രാജ്യത്തെ ഏറ്റവും കൂടിയ നിരക്ക്.
കഴിഞ്ഞ ദിവസം കോൽക്കത്ത പാർക്ക് സ്ട്രീറ്റിൽ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ആയിരക്കണക്കിന് ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു ആൾക്കൂട്ട ആഘോഷം.
ന്യൂസ് ഡെസ്ക്
Next Story