- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി വിഭാഗത്തിൽപെട്ട 10 വയസ്സുകാരനെ പീഡിപ്പിച്ച സംഭവം; പ്രതിയായ 40കാരന് 33.5 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും
പട്ടാമ്പി: പോക്‌സോ കേസിലെ പ്രതിയെ 33.5 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പട്ടികജാതി വിഭാഗത്തിൽപെട്ട പത്ത് വയസ്സുകാരനെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിലാണ് പ്രതിയെ കഠിന തടവിന് ശിക്ഷിച്ചത്.
ജയിൽ ശിക്ഷയ്ക്ക് പുറമേ പ്രതി രണ്ടേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കുട്ടിക്കു നൽകണം. ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നു വിധിയിൽ പറയുന്നുണ്ട്. പൊന്നാനി കൊല്ലംപടി അറയിൽ വീട്ടിൽ ഹുസൈൻ (40) ആണ് ശിക്ഷിക്കപ്പെട്ടത്.
Next Story