ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈന പേരിട്ടു. അവർ തയാറാക്കുന്ന ഭൂപടത്തിൽ ഈ സ്ഥലങ്ങൾ ഇനി ചൈനീസ് പേരുകളിലാവും രേഖപ്പെടുത്തുക.

2017 ൽ അരുണാചലിലെ 6 സ്ഥലങ്ങൾക്ക് ചൈന വേറെ പേരുകളിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. അതുകൊണ്ടു കാര്യമില്ലെന്നും അരുണാചൽപ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.