മലപ്പുറം: കെ-റെയിൽ പദ്ധതിയുടെ മറവിൽ ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മന്ത്രി വി അബ്ദുറഹ്‌മാന്റെ താനൂരിലുള്ള ഓഫീസിലേയ്ക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി.

ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധമാർച്ച് മന്ത്രിയുടെ ഓഫീസിനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി പ്രഫുൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം ഗീതാ മാധവൻ, കെ നാരായണൻ മാസ്റ്റർ, മേഖലാ ഭാരവാഹികളായ എം പ്രേമൻ മാസ്റ്റർ, വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജില്ലാ ഭാരവാഹികളായ പി ആർ രശ്മിൽനാഥ്, ബി രതീഷ് എന്നിവർ സംസാരിച്ചു. കള്ളിയത്ത് സത്താർ ഹാജി, ദീപ പുഴക്കൽ, പി സി നാരായണൻ, പിപി ഗണേശൻ, പി സുബ്രഹ്‌മണ്യൻ, സജീഷ് ഏലായിൽ, ചക്കൂത്ത് രവീന്ദ്രൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.